ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരൻ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വീടിനടുത്തുള്ള പെൺകുട്ടിയെ ഇയാൾ ഏറെ കാലമായി ശല്യപ്പെടുത്തു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഇയാൾ പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തി
ആലപ്പുഴ: ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 59കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന്‍കോളനി അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വീടിനടുത്തുള്ള പെൺകുട്ടിയെ ഇയാൾ ഏറെ കാലമായി ശല്യപ്പെടുത്തു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഇയാൾ പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തി. ഇക്കഴിഞ്ഞ മെയിൽ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ് വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടൻ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ട്രെയിനിൽ യുവതിക്കുനേരെ പീഡനശ്രമം; പാലക്കാട് യുവാവ് പിടിയിൽ
ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പൊലീസ് പിടികൂടി. ചെന്നൈ - മംഗലാപുരം ട്രെയിനിലാണ് യുവതിക്കു നേരെ പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ് റെയില്‍വെ പോലീസ് പിടികൂടിയത്.
advertisement
ഇന്നു രാവിലെയായിരുന്നു സുമിത്രൻ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും യാത്ര ചെയ്തിരുന്നത്. ഇന്ന് പുലർച്ചെയോടെ ട്രെയിൻ പാലക്കാട് എത്തിയപ്പോഴാണ് സുമിത്രൻ ഉറങ്ങിക്കിടന്ന യുവതിയെ കടന്നു പിടിച്ചത്. ഇതോടെ യുവതി ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്ന യാത്രക്കാർ സുമിത്രനെ തടഞ്ഞുവെക്കുകയുമായിരുന്നു. തുടർന്ന് ഒലവക്കോട് സ്റ്റേഷനിൽവെച്ച് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.
advertisement
സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സുമിത്രനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പതിനഞ്ചുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; അറുപതുകാരൻ അറസ്റ്റിൽ
പതിനഞ്ച് വയസുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിലായി. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
advertisement
ഈ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ വീട്ടിലെത്തിയാണ് രാജൻ അതിക്രമം കാട്ടിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്‍റെ പറമ്പിലേക്ക് കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.
തുടർന്ന് പെരുമ്പടപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതേത്തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ശേഷം പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
Location :
First Published :
July 25, 2021 2:34 PM IST






