advertisement

'അന്വേഷണ ഉദ്യോഗസ്ഥന്‍ സിപിഎമ്മിനുവേണ്ടി മത്സരിച്ചു'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഭാര്യയുടെ ഹര്‍ജി

Last Updated:

എസ്ഐടിയുടെ നേതൃത്വം രത്‌നകുമാറിനായിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിരമിച്ചതിന് പിന്നാലെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തുവെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു

ടി കെ രത്നകുമാർ, നവീൻ ബാബു
ടി കെ രത്നകുമാർ, നവീൻ ബാബു
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്‌നകുമാറിന്റെ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ കുടുംബം ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ രത്‌നകുമാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർ‌ത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതിലും അന്വേഷണത്തിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. എസ്ഐടിയുടെ നേതൃത്വം രത്‌നകുമാറിനായിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിരമിച്ചതിന് പിന്നാലെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.
രത്‌നകുമാറിന്റെ രാഷ്ട്രീയ അനുഭാവം കേസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടുണ്ടാകാം എന്ന സംശയമാണ് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എസ്‌ഐടിയുടെ മേല്‍നോട്ടം രത്‌നകുമാറിന് നല്‍കുന്നതില്‍പോലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയവും അവർ ഉന്നയിക്കുന്നു. അതുകൊണ്ടുതന്നെ കേസില്‍ തുടരന്വേഷണം വേണം എന്നാണ് മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
advertisement
അന്വേഷണ സമയത്ത് വിജിലന്‍സ് എസ്‌ഐ ആയിരുന്ന, നിലവിലെ കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനുമായി പി പി ദിവ്യ ഫോണില്‍ പലതവണ ബന്ധപ്പെട്ടിരുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിവാദപ്രസംഗം നടക്കുന്ന ദിവസവും അതിന് മുമ്പുള്ള ദിവസങ്ങളിലുമായി ദിവസവും ആറുതവണ വരെ ബിനുവിനെ ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്നും അതേ ബിനു മോഹനെയാണ് ഇപ്പോള്‍ ടൗണ്‍ സിഐ ആയി നിയമിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നു. ശരിയായ അന്വേഷണം നടന്നാല്‍ മാത്രമേ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തുവരുള്ളൂ എന്നും കുടുംബം പറയുന്നു. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ ഫോണ്‍ രേഖകള്‍ അടക്കം സിഡിആറില്‍ പലതും മിസ്സിങ്ങാണ്. ഇതിനെക്കുറിച്ചടക്കം കണ്ടെത്താന്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
advertisement
Summary: ADM Naveen Babu’s wife, Manjusha, has filed a petition in the Thalassery Sessions Court seeking further investigation into his death. The family of Naveen Babu submitted the plea pointing to the political connections of ACP Ratnakumar, who was the investigating officer in the case. After retiring from service, Ratnakumar contested and won in the local body elections as a CPM candidate.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്വേഷണ ഉദ്യോഗസ്ഥന്‍ സിപിഎമ്മിനുവേണ്ടി മത്സരിച്ചു'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഭാര്യയുടെ ഹര്‍ജി
Next Article
advertisement
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്: ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് BJP നഗരസഭ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്:BJP ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ
  • പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ടു

  • ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി, കോർപറേഷൻ തന്നെയാണ് നോട്ടീസ് നൽകിയത്

  • നോട്ടീസിന് മറുപടി നൽകാത്ത പക്ഷം ഹിയറിങ്, ജപ്തി ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും

View All
advertisement