സംശയ നിവാരണത്തിന് മെയിൽ അയച്ചു; തിരുപ്പതി ദേവസ്വത്തിൽ നിന്നും മറുപടിയായി ലഭിച്ചത് അശ്ലീല സൈറ്റിന്റെ ലിങ്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സംഭവത്തിൽ ഒരു ക്ഷേത്ര ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രാപ്രദേശ്: ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് മെയിൽ അയച്ച ഭക്തന് മറുപടിയായി തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക മെയിലിൽ നിന്നും ലഭിച്ചത് അശ്ലീല സൈറ്റിന്റെ ലിങ്ക്. ക്ഷേത്രത്തിൽ നടക്കാറുള്ള ശതാമന ഭവതി പരിപാടിയെക്കുറിച്ച് ചോദിച്ചയാൾക്കാണ് അശ്ലീല സൈറ്റിന്റെ ലിങ്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക ഇ മെയിലിൽ നിന്നും മറുപടിയായി ലഭിച്ചത്. സംഭവത്തിൽ ഒരു ക്ഷേത്ര ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭക്തന്റെ പരാതിയിൽ തിരുമല തിരിപ്പതി ദേവസ്ഥാനം ചെയർമാനാണ് പൊലീസിനെ സമീപിച്ചത്. സൈബർ കുറ്റകൃത്യമാണ് ക്ഷേത്രം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ മെയിൽ അയച്ച ജീവനക്കാരനെ അറസ്റ്റു ചെയ്തു. ഇയാൾക്കൊപ്പം വീഡിയോ കണ്ടിരിക്കുന്ന 25 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
സംഭവത്തിനെതിരെ ഭർതർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ദേവസ്ഥാനം ഉദ്യോഗസ്ഥർ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.
Location :
First Published :
November 11, 2020 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സംശയ നിവാരണത്തിന് മെയിൽ അയച്ചു; തിരുപ്പതി ദേവസ്വത്തിൽ നിന്നും മറുപടിയായി ലഭിച്ചത് അശ്ലീല സൈറ്റിന്റെ ലിങ്ക്