സദാചാര ഗുണ്ടായിസം: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
Last Updated:
യുവാവിനെ തടഞ്ഞു നിർത്തിയവർക്ക് എതിരെ വെള്ളറട പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്. വീട്ടമ്മയായ മുപ്പത്തിയെട്ടുകാരി അക്ഷര ആണ് മരിച്ചത്. അതേസമയം, അക്ഷരയുടെ പിന്നിൽ സദാചാര ഗുണ്ടായിസമെന്നാണ് പരാതി.
കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നിൽ സദാചാര ഗുണ്ടായിസമാണെന്നാണ് പരാതി. ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സദാചാര ഗുണ്ടായിസത്തിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പരാതി.
സദാചാര ഗുണ്ടായിസത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്ക് അക്ഷരയുടെ ഭർത്താവിനെ കാണാൻ ഒരു കൂട്ടുകാരൻ വന്നിരുന്നു. എന്നാൽ, ഈ കൂട്ടുകാരനെ തടഞ്ഞു നിർത്തി മർദ്ദിക്കാൻ നാട്ടുകാരിൽ ചിലർ ശ്രമിച്ചു. ഇയാൾക്ക് അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്ന് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് അക്ഷരയെ അധിക്ഷേപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ.
advertisement
ഇതിനെ തുടർന്ന് മാനസിക സംഘർഷത്തിൽ ആയിരുന്ന അക്ഷര കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കാരക്കോണം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അക്ഷര ഇന്ന് വൈകിട്ടാണ് മരണമടഞ്ഞത്.
advertisement
അക്ഷരയുടെ സഹോദരൻ നൽകിയ പരാതിയിലാണ് വെള്ളറട പൊലീസ് നാലു പേർക്കെതിരെ കേസ് എടുത്തത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സദാചാരഗുണ്ടായിസത്തെ തുടർന്നാണ് അക്ഷരയുടെ ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം, യുവാവിനെ തടഞ്ഞു നിർത്തിയവർക്ക് എതിരെ വെള്ളറട പൊലീസ് കേസെടുത്തു.
Location :
First Published :
February 19, 2021 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സദാചാര ഗുണ്ടായിസം: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു