• HOME
  • »
  • NEWS
  • »
  • india
  • »
  • 'വീട്ടിലേക്ക് തിരിച്ചു വരൂ, പക വീട്ടി തീർക്കാനുണ്ട്' - ജയിൽ ചാടിയ പ്രതി മലാലയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ

'വീട്ടിലേക്ക് തിരിച്ചു വരൂ, പക വീട്ടി തീർക്കാനുണ്ട്' - ജയിൽ ചാടിയ പ്രതി മലാലയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ

പ്രസിദ്ധമായ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫിയിലും, പൊളിറ്റിക്സിലും, സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട് മലാല.

malala

malala

  • News18
  • Last Updated :
  • Share this:
2012ൽ നൊബേൽ പ്രൈസ് ജേതാവും പാകിസ്ഥാനി മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ് സായിക്ക് എതിരെ വെടിയുതിർത്ത കേസിലെ പ്രധാന കുറ്റവാളിയെന്ന് സംശയിക്കപ്പെടുകയും ചെയുന്ന പ്രതി ട്വിറ്ററിൽ ഭീഷണിയുമായി രംഗത്ത്.

ഇപ്പോൾ നീക്കം ചെയ്തിരിക്കുന്ന ട്വീറ്റിൽ മുൻ പാകിസ്ഥാൻ താലിബാൻ വക്താവായ ഇഹ്സാനുല്ല ഇഹ്സാൻ എഴുതിയതിങ്ങനെ: 'വീട്ടിലേക്ക് തിരിച്ചു വരൂ, പക വീട്ടി തീർക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല'

ഇഹ്സാന്റെ ഭീഷണി കണ്ട് പകച്ചിരിക്കുകയാണ് മലാല. അവർ ട്വിറ്റിറിൽ പ്രതികരിച്ചത് ഇങ്ങനെ: 'മുൻപ് എന്നെയും മറ്റു നിരപരാധികളെയും അക്രമിച്ചതിന് ഉത്തരവാദിത്തം ഏറ്റെടുത്ത തഹ് രികെ താലിബാ൯ പാകിസ്ഥാന്റെ മുൻവക്താവാണിത്. അദ്ദേഹം എങ്ങനെയാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.' You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS] ട്വിറ്ററിലെ ഭീഷണിയിൽ മലാലക്കു പുറമേ അനവധി പേർ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇഹ്സാനുല്ലയുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തെങ്കിലും അദ്ദേഹത്തിന് എങ്ങനെ അക്കൗണ്ട് നിർമ്മിക്കാൻ സാധിച്ചു എന്നാണ് ആളുകൾ ആശ്ചര്യപ്പെടുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ ഈ കുറ്റവാളിയുടെ ജയിൽ ചാട്ടം ചർച്ചയായിരുന്നു. തടവിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം വിവരം ട്വിറ്റർ വഴി അറിയിക്കുകയും പത്രപ്രവർത്തകർക്ക് ഓഡിയോ സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഈ മാസമാണ് അദ്ദേഹത്തിന്റെ ശബ്ദസന്ദേശം പുറത്തു വന്നത്.
Sajan Bakery | സാജൻ ബേക്കറി തിയറ്ററിൽ പോയി കാണണമെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ് [NEWS]
അദ്ദേഹം രക്ഷപ്പെട്ട വിവരം പാകിസ്ഥാൻ അഭ്യന്ത്യര വകുപ്പ് മന്ത്രി ഇജാസ് ഷാ സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ തടവിൽ പാർപ്പിക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്ന പാക് മിലിട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലാലക്ക് എതിരെയുള്ള ആക്രമണത്തിനു പുറമെ 2014 പെഷവാർ ആർമി സ്കൂൾ അക്രമണത്തിനു പിന്നിലും ഇഹ്സാന് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജയിൽ ചാടിയ ശേഷം ട്വിറ്റർ വഴി ഇഹ്സാൻ പത്രപ്രവർത്തകരുമായി നിരന്തരം സംസാരിച്ചിരുന്നു. ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. നിലവിൽ ട്വിറ്റർ എല്ലാ അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് സർക്കാർ അന്വേഷിച്ചു വരികയാണെന്നും ട്വിറ്ററിനോട് അക്കൗണ്ടുകൾ നീക്കം ചെയ്യാ൯ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ റഊഫ് ഹസൻ അറിയിച്ചു.

സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കാംപെയിനിന് നൊബേൽ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായ മലാലക്ക് 2012ലാണ് വെടിയേറ്റത്. അവരെ വീണ്ടും അക്രമിക്കുമെന്ന് താലിബാൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ചികിത്സയ്ക്കു ശേഷം ബ്രിട്ടനിൽ തന്നെ താമസിക്കുന്ന ഇവർ മലാല ഫണ്ട് എന്ന സംഘടന രൂപീകരിച്ച് പാകിസ്ഥാൻ, നൈജീരിയ, ജോർഡാൻ, സിറിയ, കെനിയ എന്നീ രാജ്യങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. പ്രസിദ്ധമായ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫിയിലും, പൊളിറ്റിക്സിലും, സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട് മലാല.
Published by:Joys Joy
First published: