വിദ്യാർത്ഥികളിൽ അക്കാദമിക് റിഗ്രഷൻ; കുട്ടികളുടെ പഠനനഷ്ടം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
Last Updated:
പ്രാധാന്യമില്ലാത്ത ഉള്ളടക്കം ഉപേക്ഷിച്ച് ചിലത് അടുത്ത വർഷത്തിലേക്ക് മാറ്റി വയ്ക്കണമെന്നും വിദഗ്ധർ പറയുന്നു. വിദ്യാർത്ഥികളിലെ അക്കാദമിക് റിഗ്രഷൻ ലെവൽ വിലയിരുത്തുന്നതിന് അധ്യാപകർക്ക് പരിശീലനവും ആവശ്യമാണ്.
കോവിഡ് മഹാമാരിയെ തുടർന്ന് 260 മില്യണിൽ അധികം വിദ്യാർത്ഥികളുള്ള ഇന്ത്യയിലെ സ്കൂളുകൾ 2020 മാർച്ച് മുതൽ അടച്ചു പൂട്ടി. ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഉയർന്ന ക്ലാസുകൾക്കായി മാത്രം ആരംഭിച്ചെങ്കിലും ഒരു വർഷത്തോളമായി ഇന്ത്യയിലെ സ്കൂളുകൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ഈ കാലയളവിൽ, കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ രണ്ട് തരത്തിലുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസവും, മൊഹല്ലകളിൽ നടക്കുന്ന ക്ലാസുകളും. എന്നാൽ, യഥാർത്ഥ ക്ലാസുകൾക്ക് പകരമാകാൻ ഈ പരിഹാരങ്ങൾക്ക് ഒന്നുമായിട്ടില്ല.
ഓൺലൈൻ വിദ്യാഭ്യാസം അടിസ്ഥാനപരമായി ഫലപ്രദമല്ല. രാജ്യത്തെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഓൺലൈൻ ക്ലാസുകളുടെ ആവേശം കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇപ്പോൾ വളരെ കുറഞ്ഞതായാണ് റിപ്പോർട്ടികൾ.
കുട്ടികൾക്ക് നേരിട്ടുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുകയും ഓൺലൈൻ ക്ലാസുകളുടെ കാര്യക്ഷമതയില്ലായ്മയെ തിരിച്ചറിയുകയും ചെയ്തുകൊണ്ട്, പല സംസ്ഥാന സർക്കാരുകളും കുട്ടികൾ താമസിക്കുന്ന സ്ഥലങ്ങളോട് ചേർന്ന് തുറന്ന ക്ലാസുകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മാതൃകാപരമായി തന്നെ പല സർക്കാർ സ്കൂൾ അധ്യാപകരും ഈ കർത്തവ്യം കൃത്യമായി നിർവ്വഹിക്കുന്നുമുണ്ട്. 2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് മൊഹല്ല ക്ലാസുകൾ ആരംഭിച്ചത്.
advertisement
കുട്ടികൾക്ക് പഠനനഷ്ടം സംഭവിച്ചത് രണ്ട് തരത്തിലാണ്. ആദ്യത്തേത് ഈ കാലയളവിൽ അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞില്ല. അതായത് 2020-21 കാലഘട്ടത്തിൽ. രണ്ടാമതായി, സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾ മുൻ ക്ലാസുകളിൽ പഠിച്ച കാര്യങ്ങൾ പോലും മറന്നു. ആദ്യത്തെ പഠനനഷ്ടം വളരെ വ്യക്തമാണ്. രണ്ടാമത്തെ പഠനനഷ്ടത്തെ അക്കാഡമിക് റിഗ്രഷൻ എന്നാണ് വിളിക്കുന്നത്. അതായത്, നാലാം ക്ലാസിൽ എത്തിയ കുട്ടി ഒരു വർഷം മുഴുവൻ സ്കൂളിൽ പോകാതിരുന്നാൽ മൂന്നാം ക്ലാസ്സിൽ പഠിച്ച കാര്യങ്ങളുമായും കുട്ടിക്ക് ബന്ധം നഷ്ടപ്പെടും. അതിനാൽ പഠനത്തിന്റെ ഭൂരിഭാഗവും കുട്ടി മറക്കും. ‘അക്കാദമിക് റിഗ്രഷൻ’ എന്ന പ്രതിഭാസം വേനൽ അവധിക്കാലത്ത് നടക്കാറുണ്ട്. ഇതിനെ 'സമ്മർ സ്ലൈഡ്' എന്നാണ് വിളിക്കുന്നത്.
advertisement
വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ തുടങ്ങുമ്പോൾ ഈ വെല്ലുവിളി അഭിമുഖീകരിക്കാറുണ്ടെന്ന് അധ്യാപകർ പറയുന്നു. കഴിഞ്ഞ വർഷം പഠിപ്പിച്ച കാര്യങ്ങൾ കൂടി കവർ ചെയ്താണ് പുതിയ അധ്യയന വർഷം ക്ലാസുകൾ തുടങ്ങാറുള്ളത്. കുട്ടികൾക്കിടയിൽ അക്കാദമിക് റിഗ്രഷന്റെ വ്യാപ്തി വിലയിരുത്തുന്നതിന്, രാജ്യത്തെ 44 ജില്ലകളിൽ ഫസ്റ്റ് പോസ്റ്റ് നടത്തിയ ഗവേഷണം അനുസരിച്ച് 82 ശതമാനം കുട്ടികളും ഗണിതശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങൾ മറന്നു. 92 ശതമാനത്തിലധികം പേർ 2020 മാർച്ചിൽ അവർക്ക് അറിയാവുന്ന ഭാഷ വിഷയങ്ങളിലെ അടിസ്ഥാനപരമായ കഴിവുകളും മറന്നു തുടങ്ങി. ഉദാഹരണത്തിന്, ഗണിതശാസ്ത്രത്തിൽ, സങ്കലനവും കുറയ്ക്കലും ഉൾപ്പെടെ ഭാഷയിൽ ഒരു ഖണ്ഡിക വായിക്കാനും അതിന്റെ സംഗ്രഹം വിവരിക്കാനുമുള്ള കഴിവ് വരെ കുട്ടികൾ മറന്നതായാണ് കണ്ടെത്തൽ.
advertisement
ആശങ്കാജനകമായ അക്കാദമിക് റിഗ്രഷൻ ഉൾപ്പെടെയുള്ള പഠനനഷ്ടം കുട്ടികളും അധ്യാപകരും നേരിടുന്ന വലിയ വെല്ലുവിളിയാണ്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഈ വലിയ വെല്ലുവിളി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കുന്നതിന്, പഠന നഷ്ടം നികത്താൻ അധ്യാപകർക്ക് മതിയായ സമയം നൽകേണ്ടി വരും. ഇതിന് വേനൽക്കാല അവധികളും മറ്റും ഒഴിവാക്കി സിലബസ് പുനഃക്രമീകരിക്കണമെന്ന് ആണ് വിദഗ്ധരുടെ അഭിപ്രായം. പ്രാധാന്യമില്ലാത്ത ഉള്ളടക്കം ഉപേക്ഷിച്ച് ചിലത് അടുത്ത വർഷത്തിലേക്ക് മാറ്റി വയ്ക്കണമെന്നും വിദഗ്ധർ പറയുന്നു. വിദ്യാർത്ഥികളിലെ അക്കാദമിക് റിഗ്രഷൻ ലെവൽ വിലയിരുത്തുന്നതിന് അധ്യാപകർക്ക് പരിശീലനവും ആവശ്യമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2021 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിദ്യാർത്ഥികളിൽ അക്കാദമിക് റിഗ്രഷൻ; കുട്ടികളുടെ പഠനനഷ്ടം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി