മലപ്പുറം: ക്ലാസിൽ വച്ച് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്കൂൾ അധ്യാപകൻ അറസ്റ്റിലായി. മലപ്പുറം വഴിക്കടവ് കുന്നുമ്മൽപ്പൊട്ടി ചുള്ളിക്കുളവൻ വീട്ടിൽ അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്. അധ്യാപക ജോലിയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് അസീസ് വിദ്യാർഥിനിയുടെ പരാതിയിൽ പോക്സോ കേസിൽ പിടിയിലായത്.
ക്ലാസിൽ വച്ച് അസീസ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് വിദ്യാർഥിനിയുടെ മൊഴി. കുട്ടി ഇക്കാര്യം വീട്ടിൽ പറയുകയും രക്ഷിതാക്കൾ പോലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വഴിക്കടവ് സി.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എസ്.ഐ ജോസ്. കെ. ജി, എസ്.സി.പി.ഒമാരായ ബിജു കെ. പി, ബിന്ദു മാത്യു.എം. കെ, സിപിഒമാരായ ജോബിനി ജോസഫ്, സനൂഷ് വി.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.
Also Read- പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പൊലീസിൽനിന്ന് പിരിച്ചുവിട്ടു
പ്രതിക്ക് എതിരെ കൂടുതൽ സമാന പരാതികൾ വരാൻ ഉള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.