കോഴിക്കോട് കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്പോട് കഫേയിലൂടെ ലഹരി വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍
- Published by:Sarika KP
- news18-malayalam
Last Updated:
അടുത്ത കാലത്തായി രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്രകാശൻ പി പടന്നയിൽ പറഞ്ഞു.
കോഴിക്കോട് : കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്പോട് കഫേയുടെ മറവില്‍ ലഹരി വിൽപ്പന നടത്തുന്നയാള്‍ പിടിയിൽ. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് 5 ഗ്രാം എം.ഡി.എം.എ യുമായി പൊലീസിന്‍റെ പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജ് വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവരുന്ന ന്യൂജൻ ലഹരിമരുന്ന് കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ കച്ചവടം നടത്തുന്നത്. അടുത്ത കാലത്തായി രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്രകാശൻ പി പടന്നയിൽ പറഞ്ഞു.
advertisement
ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ അനൂപ്. എസിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതി പിടികൂടിയത്. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ അർജുൻ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത് എം, ഫാറൂഖ് സ്റ്റേഷനിലെ എസ്.ഐ. ബാവ രഞ്ജിത് ടി.പി, ഡ്രൈവർ സി.പി.ഒ സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Location :
Malappuram,Malappuram,Kerala
First Published :
February 12, 2023 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്പോട് കഫേയിലൂടെ ലഹരി വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍