ഫൊട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ദൂരയാത്രയിലാണെന്ന് തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും കരുതും.
പാലക്കാട്∙ ഫൊട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി നിസാമുദ്ദീനെയാണ് 55 ഗ്രാം എംഡിഎംഎയുമായി വാളയാറിൽ എക്സൈസ് അറസ്റ്റ് ചെയ്തത്. ആലുവയിലെ വിവിധ ഭാഗങ്ങളിൽ ലഹരി ഇടപാട് നടത്തുന്ന പ്രധാനിയാണ് ഈയാൾ.
ഒന്നര വർഷം മുൻപുവരെ വിദേശത്തെ സൂപ്പർ മാർക്കറ്റിലായിരുന്നു നിസാമുദ്ദീന് ജോലി. പിന്നീട് ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞു. ഇതിന്റെ മറവിൽ ഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപന നടത്തും. ഈ രീതിയിൽ ബെംഗളൂരുവിൽനിന്ന് ആഡംബര ബസ് മാർഗം എത്തിച്ച എംഡിഎംഎയാണ് എക്സൈസ് പതിവ് വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയത്.
ദൂരയാത്രയിലാണെന്ന് തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും കരുതും. ജീൻസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചാണ് ലഹരി വിൽപ്പന. ഫോൺ രേഖകൾ പ്രകാരം, നിരവധി പതിവ് ഇടപാടുകാർക്ക് ലഹരി എത്തിച്ചിരുന്നതായി തെളിഞ്ഞു. നിസാമുദ്ദീന്റെ സുഹൃത്തുക്കളെ കൂടി കണ്ടെത്തി ലഹരി വിൽപ്പനയിലെ കണ്ണി മുറിക്കാനാണ് എക്സൈസ് ശ്രമം.
Location :
Palakkad,Palakkad,Kerala
First Published :
February 10, 2023 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫൊട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ