തിരുവനന്തപുരം: ആറ്റിങ്ങലിൽ, മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
സംഭവദിവസം രാത്രിയിൽ പൊയ്കമുക്ക് തടത്തരികത്ത് വീട്ടിൽ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീടിനകത്ത് കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടുസാധനങ്ങൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അനീഷിന്‍റെ മാതാപിതാക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നിരന്തരം മദ്യപാനിയും പരിസരവാസികളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പൊലീസ് പറയുന്നു.
Also Read- ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി അതിക്രമിച്ചു; കോമഡി താരം പിടിയില്‍
പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതി അനീഷിനെ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.