• HOME
  • »
  • NEWS
  • »
  • crime
  • »
  • പീഡന പരാതിയുമായി അയൽവാസിയായ യുവതി; വിവാഹ നിശ്ചയത്തലേന്ന് 27കാരൻ അറസ്റ്റിൽ

പീഡന പരാതിയുമായി അയൽവാസിയായ യുവതി; വിവാഹ നിശ്ചയത്തലേന്ന് 27കാരൻ അറസ്റ്റിൽ

അറസ്റ്റിലായ യുവാവിനെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു

  • Share this:

    മലപ്പുറം: അയല്‍വാസിയായ ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. വിവാഹ നിശ്ചയത്തലേന്നാണ് യുവാവ് അറസ്റ്റിലായത്.

    ചങ്ങരംകുളത്തിന് സമീപം കോക്കൂർ കണ്ണത്ത് വളപ്പിൽ മുഹമ്മദ് അൻസറിനെ (27) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read- വായ്പ എടുക്കാനെത്തിയപ്പോൾ കടന്നുപിടിച്ചു, നഗ്നത പ്രദർശിപ്പിച്ചു; ലോക്കൽ കമ്മിറ്റി അംഗമായ ബാങ്ക് മാനേജർക്കെതിരെ സിപിഎം അംഗമായ യുവതിയുടെ പരാതി

    തമിഴ്നാട് സ്വദേശിനിയായ ദളിത് യുവതി കുറച്ചുകാലമായി യുവാവിന്റെ വീടിന് സമീപത്താണ് താമസം. അവിടെ വെച്ചുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. അറസ്റ്റിലായ യുവാവിനെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

    Published by:Rajesh V
    First published: