മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയിൽ

Last Updated:

ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പിടിയിൽ. തൃശൂർ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ഈ മാസം 15ാം തിയതി മുതലാണ് മല്ലികയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് സുമേഷ് പരാതി നല്‍കി. കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത്.
തിരുവനന്തപുരം കിളിമാനൂരില്‍ ഹണിമൂൺ ആഘോഷത്തിനിടെ പൊലീസ് ഇരുവരേയും പൊക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കും പ്രേരണാകുറ്റത്തിന് കാമുകനും എതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയിൽ
Next Article
advertisement
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
  • തമിഴ്‌നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

  • പരിക്കേറ്റവർക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.കെ. സ്റ്റാലിൻ

  • ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു

View All
advertisement