തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ (RDO Court) തൊണ്ടിമുതല്‍ കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ട്. 2020 - 21 കാലത്തെ സീനിയര്‍ സൂപ്രണ്ട് ആണ് മോഷ്ടാവെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്ത തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കി.
2019 - 21 കാലത്തെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സീനിയര്‍ സൂപ്രണ്ടില്‍ എത്തിയത്. 130 പവന്‍ സ്വര്‍ണ്ണവും 140 ഗ്രാം വെള്ളിയും 48,000 ഓളം രൂപയുമാണ് കാണാതായത്. ഇതില്‍ 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെച്ചും തട്ടിപ്പ് നടത്തി.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ കൂടി മോഷണത്തില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യത ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
Pocso | കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ 15കാരനെ പീഡിപ്പിച്ചു; കാബിൻ ക്രൂവിനെതിരെ പോക്സോ കേസ്
കണ്ണൂർ: വിമാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പീഡന ശ്രമം നടന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂവായ പ്രസാദാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതി. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു. മുംബൈ സ്വദേശിയാണ് പ്രസാദ്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം നടന്നത്.
കണ്ണൂർ എയർപോർട്ട് പൊലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പ്രസാദിനെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് എയർഇന്ത്യ അധികൃതർക്ക് നോട്ടീസ് നൽകും. മസ്ക്കറ്റിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരുന്ന കണ്ണൂർ സ്വദേശിയായ 15കാരനാണ് വിമാനത്തിൽ പീഡനത്തിന് ഇരയായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.