വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു
ഹൈദരാബാദ്: വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യാർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനി ഗൗതമിയെ (23) ആണ് യുവാവ് ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൗതമി കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു.
ഏപ്രിൽ 29ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയാറെടുപ്പിലായിരുന്നു ഗൗതമിയുടെ കുടുംബം. എന്നാൽ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. ഗണേഷിന്റെ പ്രണയാഭ്യർത്ഥന ഗൗതമി ആദ്യമേ തന്നെ തള്ളിയിരുന്നു. വാലന്റൈൻസ് ദിനത്തിലും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യർത്ഥന വീണ്ടും നിരസിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ടയുടൻ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്കൊഴിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗൗതമി ആശുപത്രിയിൽ ചികിത്സയിലാണ്.
Location :
Hyderabad,Hyderabad,Telangana
First Published :
February 14, 2025 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം