വകുപ്പുതല നടപടിക്കു വിധേയനായത് 15 പ്രാവശ്യം; ബലാത്സംഗമടക്കം കേസുകളില്‍ പ്രതി; പിആർ സുനുവിനെ പിടിച്ചുവിടാൻ നടപടി തുടങ്ങി

Last Updated:

സർവ്വീസിൽ നിന്നും പരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധ്യപ്പിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉൾപ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. സുനു ആറ് കേസുകളില്‍ പ്രതിയും 15 തവണ വകുപ്പുതല നടപടിക്ക് വിധേയനാകുകയും ചെയ്തിട്ടുണ്ട്.
പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  സർവ്വീസിൽ നിന്നും പരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധ്യപ്പിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ബലാൽസംഗ കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പുതല അന്വഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. എന്നാൽ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന: പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
advertisement
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗം കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ സുനു ഇപ്പോൾ സസ്പെഷനിലാണ്.ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വകുപ്പുതല നടപടിക്കു വിധേയനായത് 15 പ്രാവശ്യം; ബലാത്സംഗമടക്കം കേസുകളില്‍ പ്രതി; പിആർ സുനുവിനെ പിടിച്ചുവിടാൻ നടപടി തുടങ്ങി
Next Article
advertisement
'നിങ്ങൾ കോൺഗ്രസുകാരിയാണ്' ശ്രീനാദേവിയെ ഓർമ്മിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹയ്ക്ക് വിമർശനം
'നിങ്ങൾ കോൺഗ്രസുകാരിയാണ്' ശ്രീനാദേവിയെ ഓർമ്മിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹയ്ക്ക് വിമർശനം
  • യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ, ശ്രീനാദേവിയെ വിമർശിച്ച് പാർട്ടി നിലപാട് ഓർമ്മിപ്പിച്ചു.

  • ശ്രീനാദേവിയുടെ കോൺഗ്രസ് അംഗത്വ രസീത് പങ്കുവെച്ച സ്നേഹയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നു.

  • രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരെ പാർട്ടി നേതാക്കളും അതിജീവിതയും പരാതി നൽകി.

View All
advertisement