നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
Bindu Panicker turns hostile in the female actor assault case | പൊലീസിന് മുമ്പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ മാറ്റി പറഞ്ഞത്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി. പൊലീസിന് മുമ്പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ മാറ്റി പറഞ്ഞത്. പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ തന്നെ ക്രോസ് വിസ്താരം നടത്തി.
നടന്‍ കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരവും ഇന്ന് നടന്നു. നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാക്കാത്തതിനാല്‍ കോടതി കുഞ്ചാക്കോ ബോബന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ സാക്ഷി വിസ്താരത്തിനിടെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കൂറുമാറിയിരുന്നു. അടച്ചിട്ട കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് ചൂണ്ടികാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി നാളെ പരിഗണിക്കും.
Location :
First Published :
March 09, 2020 6:10 PM IST