പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളംവെച്ചതിന് അറസ്റ്റിലായ നടൻ വിനായകന് ജാമ്യം ലഭിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഫ്ലാറ്റിൽ ബഹളമുണ്ടാക്കിയതിനാണ് നടൻ വിനായകനെ പൊലീസ് സ്റ്റേഷിലേക്ക് വിളിപ്പിച്ചത്
കൊച്ചി: പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വെച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽവിട്ടു. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പോലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.
Updating…
Location :
Kochi,Ernakulam,Kerala
First Published :
October 24, 2023 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളംവെച്ചതിന് അറസ്റ്റിലായ നടൻ വിനായകന് ജാമ്യം ലഭിച്ചു