ആലപ്പുഴയില്‍ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെൻഡ് ചെയ്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇവരിൽ നിന്നു കിട്ടിയ ഏഴു കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴായിരുന്നു തട്ടിപ്പു വെളിപ്പെട്ടത്.
ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് കള്ള നോട്ട് കേസില്‍ അറസ്റ്റിലായിരുന്നത്. ഇവരിൽ നിന്നു കിട്ടിയ ഏഴു കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴായിരുന്നു തട്ടിപ്പു വെളിപ്പെട്ടത്.
ആലപ്പുഴ കളരിക്കൽ നിന്നാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിന് പിന്നാലെയാണ് ജിഷയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ കൃഷി ഓഫീസർ അറിയിച്ചത്.
ഇവരില്‍ നിന്നു കിട്ടിയ നോട്ടുമായി മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് ബാങ്കില്‍ എത്തിയത്. 500 രൂപയുടെ ഏഴു കള്ളനോട്ടുകളാണ് ബാങ്കില്‍ നൽകിയത്. മുൻപ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണം ഉണ്ട്.
Location :
Alappuzha,Kerala
First Published :
Mar 09, 2023 2:48 PM IST










