അമ്പൂരി കൊലപാതകം: രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് സൈനികനായ പ്രതി അഖിൽ

Last Updated:

കൊല്ലപ്പെട്ട രാഖിയെ നാലു വർഷമായി അറിയാമെന്നും അഖിൽ

തിരുവനന്തപുരം അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലിനോട് കീഴടങ്ങാൻ സൈന്യത്തിലെ മേലുദ്യോഗസ്ഥർ നിർദ്ദേശിച്ചു. പൊലീസിന് മുന്നിൽ കീഴടങ്ങാനാണ് നിർദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖിൽ ന്യൂസ് 18 നോട് പറഞ്ഞു. കൊല്ലപ്പെട്ട രാഖിയെ നാലു വർഷമായി അറിയാമെന്നും അഖിൽ പറഞ്ഞു.
സൈന്യത്തിലെ കമാൻഡിംഗ് ഓഫീസറാണ് അഖിലിനോട് പൊലീസിന് മുന്നിൽ കീഴടങ്ങാന്‍ നിർദേശിച്ചത്. രാഖിയെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് രാഖി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഖിൽ പറയുന്നു.
അതേസമയം, അഖിലിനെ പിടികൂടാൻ പൊലീസ് ഡൽഹിയിലേക്ക് തിരിച്ചതായാണ് സൂചന. യുവതിയുടെ ഫോണിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ആദർശിനെ കോടതി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം രാഖിമോളുടെ മൃ‍തദേഹം സംസ്കരിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്പൂരി കൊലപാതകം: രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് സൈനികനായ പ്രതി അഖിൽ
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement