വഴക്കിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് ആൺസുഹൃത്ത്

Last Updated:

ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു

ചിത്രപ്രിയ, അലൻ
ചിത്രപ്രിയ, അലൻ
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടേത് കൊലപാതകം. ചിത്രപ്രിയയെ താന്‍ മദ്യലഹരിയിൽ‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ കുറ്റസമ്മതം നടത്തിയെന്നാണ് വിവരം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന്‍ പോലീസിനോട് പറഞ്ഞത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ‌ പോലീസ് ഇന്നലെ എത്തിയിരുന്നു.
ഇതും വായിക്കുക: കർണാടകയിൽ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 38 കാരന് ജീവപര്യന്തം തടവും പിഴയും
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദോഹം ജീർണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചവരാണ് കസ്റ്റഡിയിലായത്.
advertisement
ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർത്ഥിയായ ചിത്രപ്രിയ ശനിയാഴ്ച അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും.
Summary: The death of Chithrapriya, who was found dead under mysterious circumstances in Malayattoor, was a murder. It is reported that her friend, Alan, confessed that he murdered Chithrapriya while he was intoxicated. Alan told the police that during an argument with Chithrapriya, he used a stone to hit her on the head. The information suggests that his arrest will be recorded immediately.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴക്കിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് ആൺസുഹൃത്ത്
Next Article
advertisement
വഴക്കിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് ആൺസുഹൃത്ത്
വഴക്കിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് ആൺസുഹൃത്ത്
  • ചിത്രപ്രിയയെ മദ്യലഹരിയിൽ കൊലപ്പെടുത്തിയതായി സുഹൃത്ത് അലൻ കുറ്റസമ്മതം നടത്തി.

  • വഴക്കിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലൻ പറഞ്ഞു.

  • ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

View All
advertisement