വീട്ടമ്മയുടെ മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയിൽ
Last Updated:
ആലപ്പുഴ: കറ്റാനം കണ്ണനാകുഴിയിൽ വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ 19കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുത്തൻ വീട്ടിൽ ജെറിൻ രാജുവിനെയാണ് പൊലീസ് പിടികൂടിയത്.
മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (52)യാണ് മരിച്ചത്. മൊബൈൽ ഫോൺ വാങ്ങുന്നതിനായി ജെറിൻ തുളസിയുടെ വീട്ടിലെ അലമാരയിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് തടയാൻ ശ്രമിച്ച തുളസിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ജനാലയിൽ കെട്ടിത്തൂക്കി തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ജെറിൻ രക്ഷപ്പെട്ടത്. ജെറിൻ രാജു കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Location :
First Published :
September 24, 2018 3:55 PM IST


