പാതിരാത്രിയില്‍ കാമുകന് കൂട്ടുപോയ 17കാരന്‍ അയല്‍വാസിയായ സ്ത്രീയുടെ മാല മോഷ്ടിച്ചു; കാമുകന്റെ രാത്രി സഞ്ചാരം പുറത്തായത് പ്രതി പൊലീസ് വലയിലായതോടെ

Last Updated:
കായംകുളം: കാമുകിയെ കാണാന്‍ പാതിരാത്രിയില്‍ കാമുകനു കൂട്ടുപോയ സുഹൃത്ത് മടങ്ങിയത് അയല്‍വാസിയായ സ്ത്രീയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും മോഷ്ടിച്ചശേഷം.
കായകുളം കൃഷ്ണപുരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. എന്നാല്‍ മോഷണം നടത്തി മണിക്കൂറുകള്‍ക്കകം കാമുകന്റെ സുഹൃത്തായ പതിനേഴുകാരനെ പൊലീസ് വലയിലാക്കുകയും ചെയ്തു. പൊലീസ് പിടിയിലായതോടെയാണ് കാമുകനായ സുഹൃത്തിന്റെ രാത്രി സഞ്ചാരവും പുറത്തായത്.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ശരീരത്തില്‍ എന്തോ ദ്രാവകം വീണപ്പോഴാണ് താന്‍ ഉണര്‍ന്നതെന്ന് പരാതിക്കാരിയായ വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ജനാലയ്ക്ക് സമീപം ഒരാള്‍ മറഞ്ഞു നില്‍ക്കുന്നതും കണ്ടു. ഒച്ചയിടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തും ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കു സമീപം നിന്നയാള്‍ ഭീഷണിപ്പെടുത്തി.
advertisement
ഇതിനിടെ വീടിനു പുറത്തിറത്തേക്കിറങ്ങി വരാന്‍ പുറത്തുനിന്നയാള്‍ വീട്ടമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഫോണ്‍ മടക്കി തന്നാല്‍ പുറത്തേക്ക് ഇറങ്ങാമെന്ന് വീട്ടമ്മയും അറിയിച്ചു. ഇതിനിടെ കാമുകനായ സുഹൃത്ത് മടങ്ങിയെത്തി വിളിച്ചെങ്കിലും ഒപ്പം പോകാന്‍ ഇയാള്‍ തയാറായില്ല. തന്ത്രപൂര്‍വം മോഷ്ടാവില്‍നിന്ന് ഫോണ്‍ മടക്കി വാങ്ങിയ ശേഷം വീട്ടമ്മ ബഹളം വച്ചു. സമീപത്തെ വീടുകളില്‍ ലൈറ്റ് തെളിയുകയും മോഷ്ടാവ് രക്ഷപ്പെടുകയും ചെയ്തു.
വീട്ടമ്മയുടെ ഫോണ്‍ കൈക്കലാക്കിയ ഉടന്‍ നമ്പര്‍ മനസിലാക്കാന്‍ അതില്‍നിന്നും തന്റെ ഫോണിലേക്ക് വിളിച്ചതാണ് മോഷ്ടാവിന് വിനയായത്. ഡയല്‍ ചെയ്ത നമ്പര്‍ പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും പൊലീസ് ഈ നമ്പര്‍ വീണ്ടെടുത്തു.
advertisement
നമ്പര്‍ ലഭിച്ചതോടെ സുഹൃത്തിനെക്കൊണ്ട് 17 കാരനെ പൊലീസ് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഒരു കൊറിയര്‍ വന്നിട്ടുണ്ടെന്നും എടുക്കാന്‍ എത്തണമെന്നും സുഹൃത്ത് അറിയിച്ചു. ഇതു വാങ്ങാന്‍ എത്തുന്നതിനിടെയാണ്‌പൊലീസിന്റെ വലയിലാകുകയായിരുന്നു.
ആദ്യം എല്ലാം നിഷേധിച്ചെങ്കിലും ഇയാള്‍ പിന്നീട് കുറ്റസമ്മതം നടത്തി. മോഷ്ടിച്ച രണ്ടു പവന്‍ മാല വിറ്റു കിട്ടിയ 21,000 രൂപയില്‍ 3,000 രൂപ ചെലവായിരുന്നു. ബാക്കി തുക ണ്ടു കൂട്ടുകാരെ ഏല്‍പ്പിച്ചെന്നും മൊഴി നല്‍കി. പ്രതിയെ പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാതിരാത്രിയില്‍ കാമുകന് കൂട്ടുപോയ 17കാരന്‍ അയല്‍വാസിയായ സ്ത്രീയുടെ മാല മോഷ്ടിച്ചു; കാമുകന്റെ രാത്രി സഞ്ചാരം പുറത്തായത് പ്രതി പൊലീസ് വലയിലായതോടെ
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement