വാട്‌സാപ്പ് സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള കൊലപാതകം എല്ലാ പ്രതികളും പിടിയില്‍

Last Updated:

പ്രതികളെ ഒളിവിൽ പോകാനായി സഹായിച്ച രണ്ട് പേർക്കായും പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

News18 Malayalam
News18 Malayalam
ആലപ്പുഴ: വിപിൻ ലാൽ വധക്കേസിലെ നാല് പ്രതികളെക്കൂടി പിടികൂടി. ഇതോടെ വാട്‌സാപ്പ് സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് കൊല്ല പ്പെട്ട കേസിലെ അഞ്ച് പ്രതികളെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളിൽ ഒരാളായ തൈക്കാട്ടുശേരി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സുജിത്(27)നെ പൂച്ചാക്കൽ പോലീസ്‌ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളായ തൈക്കാട്ടുശേരി പഞ്ചായത്ത് പത്താം വാർഡിൽ ചീരാത്തുകാട് വീട്ടിൽ അനന്തകൃഷ്ണൻ(25), തൈക്കാട്ടുശേരി പഞ്ചായത്ത് പത്താം വാർഡിൽ സുഭാഷ് ഭവനത്തിൽ സുധീഷ് (23),തൈക്കാട്ടുശേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ശ്രീശൈലത്തിൽ അഭിജിത്ത്(27), തൈക്കാട്ടുശേരി പഞ്ചായത്ത് പത്താം വാർഡിൽ പണിക്കംവേലിൽ ജീബിൻ ജോർജ് (28) ഇന്നലെ പൂച്ചാക്കൽ പോലീസ് ഇടുക്കി ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ് ദേവ് ഐ പി എസ്, അഡിഷണൽ എസ് പി നിസാം, ചേർത്തല ഡിവൈഎസ്പി ടി.ബി.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റടിയിൽ എടുത്തത്.
advertisement
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ.കഴിഞ്ഞ ഞായറാഴ്ച വെളുപ്പിനെയാണ് തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ചന്ദ്രൻ്റെ മകൻ വിപിൻ ലാൽ(37)നെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്.തലക്ക് ഏറ്റ അടിയാണ് മരണകാരണം എന്നാണ് പ്രാധമിക നിഗമനം. മരണപ്പെട്ട വിപിൻ ലാലിൻ്റെ സുഹൃത്തുക്കളായ വിവേക്, അനീഷ് എന്നിവരിൽ ഒരാളുടെ സഹോദരിയുടെ ഫോണിലെക്ക് പ്രതികളിൽ ഒരാളായ സുധീഷിൻ്റെ സഹോദരൻ്റെ ഫോണിൽ നിന്നും മോശം സന്ദേശം അയച്ചിരുന്നു. ഇതിനെ വിപിൻ ലാലും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
advertisement
സംഭവദിവസം രാത്രി പതിനൊന്നോടെ തൈക്കാട്ടുശേരി പഞ്ചായത്തിൽ പനിയാത്ത് കോളനിക്ക് സമീപം മാരക ആയുധങ്ങളുമായി വന്ന പ്രതികൾ വിപിനെയും  സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലക്ക് അടിയെറ്റ് നിലത്തു വീണ വിപിനെ സുഹൃത്തുകൾ തുറവൂർ ഗവൺമെൻ്റ് ആശുപത്രിയിലും അവിടന്ന് വണ്ടാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആവില്ല. ആക്രമണത്തിന് ശേഷം ചേർത്തല അർത്തുങ്കൽ, മാരാരിക്കുളം ബീച്ച് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. പിന്നിട് അഭിജിത്തിൻ്റെ സുഹൃത്തിൻ്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ മുരിക്കശേരിയിലെ കരിമ്പനം എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതികളെ രഹസ്യവിവരത്തെ തുടർന്നാണ് ഇന്നലെ വെളുപ്പിനെ പോലീസ് അറസ്റ്റു ചെയ്തത്. ടാങ്കർ ലോറി തൊഴിലാളിയാണ് മരിച്ച വിപിന്റെ ലാലിന്റെ അമ്മ ലീല.
advertisement
പ്രതികളെ ഒളിവിൽ പോകാനായി സഹായിച്ച രണ്ട് പേർക്കായും പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരെയും കേസിൽ ഉൾപ്പെടുത്തും.കഴിഞ്ഞ ശനിയാഴ്ച രാത്രി വീട്ടിലിരുന്ന് ടിവി കാണുകയായിരുന്ന വിപിൻ ലാൽ സുഹൃത്തുക്കളുടെ ഫോൺ വന്നതിനെ തുടർന്ന് ഇരുചക്രവാഹനമെടുത്ത് പുറത്തേക്കു പോകുകയായിരുന്നു. വീടിന് സമീപമുള്ള റോഡരികിൽ വെച്ചു തന്നെയായിരുന്നു കൊലപാതകം. ഭാര്യ രശ്മി ഫോണിൽ വിളിച്ചെങ്കിലും ബഹളം മാത്രമാണ് കേട്ടത്. തുടർന്ന് റോഡിലേക്ക് ഓടിച്ചെന്നപ്പോൾ തലയ്ക്ക് അടിയേറ്റ് കിടക്കുന്ന വിപിൻ ലാലിനെയാണ് കണ്ടത്.രശ്മിയും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിപിൻ ലാൽ പാതി വഴിയിൽ മരണപ്പെടുകയായിരുന്നു. തലയ്ക്കക്കടിയേറ്റാണ് വിപിൻ ലാൽ മരണപ്പെട്ടതെങ്കിലും ആരാണ് അടിച്ചത് എന്നതിനെ സംബന്ധിച്ച വ്യക്തത ഇതു വരെ പൊലീസിന് വന്നിട്ടില്ല
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാട്‌സാപ്പ് സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള കൊലപാതകം എല്ലാ പ്രതികളും പിടിയില്‍
Next Article
advertisement
Horoscope September 21 | ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും; പോസിറ്റിവിറ്റി അനുഭവപ്പെടും: ഇന്നത്തെ രാശിഫലം അറിയാം
ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും; പോസിറ്റിവിറ്റി അനുഭവപ്പെടും: ഇന്നത്തെ രാശിഫലം അറിയാം
  • ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും

  • ഇന്നത്തെ ദിവസം എല്ലാ രാശിക്കാര്‍ക്കും പുതിയ ഊര്‍ജ്ജം

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 21-ലെ രാശിഫലം അറിയാം

View All
advertisement