Antony Raju| തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി; ഹർജി തള്ളി

Last Updated:

തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റൻണി രാജുവും, ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതിയിൽ നിന്ന് മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു സമർപ്പിച്ച ഹർജി തള്ളിയ സുപ്രീംകോടതി, വിചാരണ നേരിടണമെന്നും നിർദേശിച്ചു. ജസ്റ്റിസുമാരായ സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദി പൊലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.
തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റൻണി രാജുവും, ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതാണ് കേസ്. ആൻറണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Antony Raju| തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി; ഹർജി തള്ളി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement