സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഞായറാഴ്ചയാണ് സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതായി കോണലിനെതിരെ പരാതി ലഭിച്ചത്. ആർമി ഉദ്യോഗസ്ഥനായ യുവതിയുടെ ഭർത്താവ് തന്നെയാണ് കേണലിനെതിരെ പരാതി നൽകിയത്.
കാൺപൂർ: സുഹൃത്തിന്റെ റഷ്യൻ വംശജയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ കരസേനയിലെ കേണൽ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേണൽ നീരജ് ഗെലോട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാൻ അജ്ഞാത സ്ഥലത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് (ഈസ്റ്റ്) രാജ് കുമാർ അഗർവാൾ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം കേണൽ നീരജ് ഗെലോട്ടിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മെസ്സിന് സമീപം മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിരുന്നുവെങ്കിലും ഇയാൾ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കന്റോൺമെന്റ് സർക്കിൾ അഡീഷണൽ സൂപ്രണ്ട് നിഖിൽ പതക് പറഞ്ഞു.
ഞായറാഴ്ചയാണ് സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതായി കോണലിനെതിരെ പരാതി ലഭിച്ചത്. ആർമി ഉദ്യോഗസ്ഥനായ യുവതിയുടെ ഭർത്താവ് തന്നെയാണ് കേണലിനെതിരെ പരാതി നൽകിയത്.
advertisement
സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നടത്തിയ പാർട്ടിക്കിടെയാണ് കേണൽ തന്റെ ഭാര്യ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. റഷ്യൻ വംശജയായ ഭാര്യ 10 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പാർട്ടിക്കിടെ തനിക്ക് നൽകിയ മദ്യത്തിൽ മറ്റെന്തോ ലഹരി വസ്തുക്കൾ ചേർത്തിരുന്നെന്നും അത് കഴിച്ച് താൻ അബോധാവസ്ഥയിലായെന്നും ഇയാൾ പരാതിയിൽ വ്യക്തമാക്കി. ബലാത്സംഗം ചെറു ക്കാൻ ശ്രമിച്ച യുവതിയെ കേണൽ ആക്രമിച്ചെന്നും ആരോപണമുണ്ട്.
യുവതിയെ പീഡിപ്പിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നതിനായി കേണൽ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതിയെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തി.
Location :
First Published :
December 16, 2020 11:24 AM IST