advertisement

ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി

Last Updated:
വയനാട്: തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗം പി വാസുവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കി.
ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഉള്‍പ്പെടെയുള്ള ഉടന്‍ രാജി വയ്ക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡിസംബര്‍ ഒന്നിന്ണ് ബാങ്ക് ജീവനക്കാരനായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് സമീപത്തുനിന്നും ആറ് ആത്മഹത്യാ കുറിപ്പുകളും കണ്ടെടുത്തു. തന്റെ മരണത്തിന് കാരണക്കാരന്‍ ബാങ്ക് പ്രസിഡന്റ് പി വാസുവാണെന്നായിരുന്നു അനികുമാര്‍ കത്തില്‍ എഴുതിയിരുന്നത്.
അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ വാസു മാനസികമായി പിഡിപ്പിച്ചെന്നും വളം വില്‍പ്പനയില്‍ നടത്തിയ തട്ടിപ്പ് തന്റെ പേരിലാക്കിയെന്നും കത്തിലുണ്ട്. ഈ ആരോപണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
advertisement
Also Read പാർട്ടി നടപടി പേരിന്; സസ്‌പെന്‍ഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം നേതാക്കള്‍
മാനന്തവാടി ഏരിയാ കമ്മിറ്റിയംഗം പി വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ ആണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement