ട്രാന്‍സ് ദമ്പതിമാരെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു; പേരാവൂരില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

Last Updated:

തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. വീടിനുനേരേ കല്ലെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ദമ്പതിമാരുടെ പരാതിയില്‍ പേരാവൂർ പോലീസ് കേസെടുത്തു.

പേരാവൂര്‍: തുണ്ടിയില്‍ കുട്ടിച്ചാത്തന്‍കണ്ടിയില്‍ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതിമാരെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. സാരമായി പരിക്കേറ്റ ട്രാന്‍സ്ദമ്പതിമാരായ ശിഖ (29), കോക്കാട്ട് ബെനിഷ്യോ (45) എന്നിവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതിമാരുടെ പരാതിയില്‍ പേരാവൂർ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. വീടിനുനേരേ കല്ലെറിഞ്ഞ ശേഷമായിരുന്നു ആക്രമണം.
ശിഖയുടെ മുടി ചുറ്റിപ്പിടിച്ച് തല ഭിത്തിയിലിടിക്കുകയും നെഞ്ചിലിടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കഴുത്തില്‍ മുറിവേറ്റിട്ടുമുണ്ട്. ഇവരുടെ ബൈക്കും തകര്‍ത്തു. ശിഖ ഫോണില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ബെനീഷ്യോയുടെ സഹോദരന്‍ കോക്കാട്ട് സന്തോഷ്, സന്തോഷിന്റെ സുഹൃത്തുക്കളായ രതീശന്‍, കോക്കാട്ട് തോമസ്, സോമേഷ്, ജോഫി ആന്റണി എന്നിവരുടെ പേരിലാണ് പോലീസ് കേസെടു.
advertisement
ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതിമാര്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് തുണ്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത്. ദമ്പതിമാര്‍ വീട്ടില്‍ താമസിക്കുന്നതില്‍ അമ്മയ്ക്കും സഹോദരനും താത്പര്യമില്ലെന്ന് ബെനീഷ്യോ പറയുന്നു. ഇതേത്തുടര്‍ന്ന് പലതവണ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാകുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രാന്‍സ് ദമ്പതിമാരെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു; പേരാവൂരില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement