എസ്.ഐയുടെ വീടിനുനേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ് ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിന്റ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സെലിന്‍ കുമാര്‍.
കന്യാകുമാരി: കുഴിത്തുറയിൽ എസ് ഐ യുടെ വീടിനു നേരെ ആക്രമണം ഉണ്ടായി. വീടിന് മുന്നിൽ നിര്‍ത്തിയിരുന്ന കാറും ബൈക്കും അക്രമികൾ കത്തിച്ചു. കുഴിത്തുറക്കു സമീപം ഇടയ്ക്കോട് ആയിരുന്നു സംഭവം. തമിഴ്നാട് സ്പെഷ്യല്‍ എസ് ഐ സലിന്‍കുമാറിന്‍റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും ആണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ് ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിന്റ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സെലിന്‍ കുമാര്‍.
സെലിൻകുമാറും ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉള്ളപ്പോൾ തന്നെയാണ് ആക്രമണം ഉണ്ടായത്.
വീടിനു മുന്നില്‍ തീ ആളിപ്പടരുന്നത് അയല്‍വാസികളാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് കുഴിത്തുറയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന്‍റെ സഹായത്തോടുകൂടി തീ കെടുത്തുകയായിരുന്നു. എന്നാല്‍ ബൈക്കും കാറും പൂര്‍ണമായും കത്തി നശിച്ചു.
കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ഭദ്രി നാരായണന്‍, പകല് ഡിവൈഎസ്പി ഗണേശന്‍ ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ബൈക്കിൽ എത്തിയ രണ്ടു യുവാക്കളാണ് അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ ചില കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ ഇവരുടെ മുഖവും ബൈക്കിന്‍റെ നമ്പരും ദൃശ്യങ്ങളിൽ വ്യക്തമല്ല. എസ്.ഐയുടെ വീട്ടിലെ സിസിടിവി ക്യാമറകൾ തകർത്ശേഷമാണ് അക്രമികൾ വാഹനങ്ങൾക്ക് തീവെച്ചത്.
advertisement
മറ്റൊരു സംഭവത്തിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്രമിയെ തട്ടുകടയില്‍ ഭക്ഷണം കഴിക്കവേ സിനിമാ സ്റ്റൈലിൽ പൊലീസ് പിടികൂടി. അഹമ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ചാണ് കിഷോര്‍ പാഞ്ചാള്‍ (29) എന്ന പ്രതിയെ തട്ടുകട ജീവനക്കാരായും മറ്റും വേഷം മാറിയെത്തി പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഓപറേഷന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
വേഷം മാറിയെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നാല് പൊലീസുകാർ ബറൂച്ചിലെ ഒരു തട്ടുകടയിലെത്തി ഒരു മേശയിലിരിക്കുന്നത് വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്കുശേഷം, മേശയ്ക്കു കുറുകെ ഇരിക്കുന്ന പ്രതികളെ പിടികൂടാനായി പൊലീസ് സിനിമാ സ്റ്റൈലിൽ ചാടിവീഴുന്നു. കൂടുതൽ പൊലീസുകാരും അറസ്റ്റുചെയ്യാൻ ഉദ്ദേശിച്ച പ്രതിയുടെ ചുറ്റും വളയുന്നു.
advertisement
ആയുധ മോഷണം ഉൾപ്പെടെയുള്ള കേസുകളിലും നിരവധി വാഹന മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ. വാഹന മോഷണവുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയായിരുന്നു. ചന്ദ്ഖേദ, സബർമതി പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിൽ പ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതിനുശേഷം രഹസ്യമായി ഇയാളെ പിന്തുടരുകയായിരുന്നു പൊലീസ്.
ജൂൺ 27 ന് അമർപുര ഗ്രാമത്തിലെ ഏക്താ റെസ്റ്റോറന്റിന് സമീപമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് പൊലീസ് തയാറെടുപ്പുകളും നടത്തിയിരുന്നു. പ്രദേശത്തിന് സമീപം ഒരു ടീമിനെ നിയോഗിച്ചിരുന്നു. അഹമ്മദാബാദിലെ 10 പോലീസ് സ്റ്റേഷനുകള്‍ക്കൊപ്പം രാജസ്ഥാനിലും ഇയാൾക്കെതിരെ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Location :
First Published :
July 04, 2021 2:17 PM IST