• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് 14 കാരിയെ പിതാവ് പലതവണ ബലാത്സംഗം ചെയ്തത് മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

മലപ്പുറത്ത് 14 കാരിയെ പിതാവ് പലതവണ ബലാത്സംഗം ചെയ്തത് മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

14 കാരിയായ മകളെ പലതവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ മദ്രസാ അധ്യാപകന് ജീവിതാവസാനം വരെ തടവ്

  • Share this:

    മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ്  ശിക്ഷ. മഞ്ചേരി സ്പെഷൽ പോക്സോ കോടതിയാണ് പ്രതിക്ക് കനത്ത ശിക്ഷ വിധിച്ചത്. സ്പെഷൽ  ജഡ്ജി കെ രാജേഷ് ആണ് ശിക്ഷ വിധിച്ചത്. 6 ലക്ഷത്തി അറുപതിനായിരം രൂപയും പ്രതി പിഴയായി കെട്ടിവെക്കണം. മദ്രസ അദ്ധ്യാപകനായ പ്രതി 2021 മാർച്ചിൽ ആയിരുന്നു 14 കാരിയായ മകളെ പീഡിപ്പിച്ചത്.

    വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ബെഡ്റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. എതിർത്തപ്പോൾ മുഖത്ത് അടിച്ചു. പിന്നീട് പല തവണ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പ്രതി ഇത് ആവർത്തിച്ചു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

    Also Read- മലപ്പുറത്ത് മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

    കുട്ടിക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് കുട്ടിയുടെ മൊഴിയെടുത്ത് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു.

    അന്വേഷണ മധ്യേ കോടതി ഉത്തരവ് പ്രകാരം ആശുപത്രിയില്‍ വെച്ച് കുട്ടിയുടെ 5 മാസം പ്രായമായ ഗര്‍ഭം അലസിപ്പിച്ചു.  DNA പരിശോധനയിൽ പിതൃത്വം പ്രതിയുടേതാണെന്നു തെളിഞ്ഞു. അറസ്റ്റ് ചെയ്ത നാള്‍ മുതല്‍ റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ കസ്റ്റഡിയില്‍ തന്നെയാണ് വിചാരണ ചെയ്തത്. പോലീസിന്‍റെ അപേക്ഷ പ്രകാരം കസ്റ്റോഡിയൽ ട്രയൽ ആയി നടത്തിയ വിചാരണയില്‍ ഇരയായ കുട്ടിയും ബന്ധുക്കളും പ്രതിക്കെതിരെ മൊഴി നൽകി.
    Also Read- ഇടവേള ബാബുവിനെതിരേ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ടു പേർ അറസ്റ്റിൽ

    പ്രതി ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പിഴ അടക്കുന്ന സംഖ്യ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. ഇപ്പോൾ മഞ്ചേരി സബ് ജയിലിൽ ഉള്ള പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ഇപ്പോൾ മലപ്പുറം ഡെപ്പ്യൂട്ടി പോലീസ് സൂപ്രണ്ടായ പി. അബ്ദുല്‍ ബഷീര്‍ ആയിരുന്നു കേസന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചതും.

    പ്രോസീക്യൂഷനു വേണ്ടി അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. ഡി.സി.ആര്‍.ബി യിലെ അസി.സബ് ഇര്‍സ്‌പെക്ടര്‍ സല്‍മ. എന്‍, വനിതാ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജിമോള്‍. പി., വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജോബിനി ജോസഫ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

    Published by:Naseeba TC
    First published: