കോഴിക്കോട് വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് മർദനം

Last Updated:

എസ് ഐയുടെ തലക്ക് അടിയ്ക്കുകയും എ എസ് ഐ യെ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു

പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ
പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ
കോഴിക്കോട് വടകരയിൽ വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം. കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് മർദ്ദനമേറ്റു. പ്രതിയെ പിന്നീട് ബലപ്രയോഗത്തിലൂടെ കീഴക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു വില്യാപ്പള്ളി സ്വദേശിനിയായ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.
ഇതും വായിക്കുക: കുഞ്ഞിനെ നഴ്സറിയിൽ കൊണ്ടുപോകുന്ന ഐടി ഉദ്യോഗസ്ഥൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന ലഹരിമാഫിയാ തലവൻ
വടകര ആശുപത്രിയിൽ പോകാനായി ഓട്ടോയിൽ കയറിയ ഇരുവരെയും ഓട്ടോ ഡ്രൈവറായ സജീഷ് വടകര ഭാഗത്തേക്ക് പോവാതെ അപരിചിതമായ ഇടവഴികളിലൂടെ കൊണ്ട് പോവുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ആയഞ്ചേരിയിൽ ആൾ ഒഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ട ശേഷം സജീഷ് കടന്നു കളഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരഞ്ഞ് ഇന്നല രാത്രി കണ്ണൂർ മൊകേരിക്കടുത്ത് ചമ്പാടുള്ള സജീഷിൻ്റെ വീട്ടിൽ എത്തി. പ്രകോപിതനായ പ്രതി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
advertisement
ഇതും വായിക്കുക: 'സഹികെട്ട് ചെയ്തതാ സാറെ'; എയ്ഞ്ചലിനെ കഴുത്തുഞെരിച്ച കൊന്ന പിതാവ് പൊലീസിനോട്
എസ് ഐ യുടെ തലക്ക് അടിയ്ക്കുകയും എ എസ് ഐ യെ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സ തേടി. ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതിയെ വടകര സ്റ്റേഷനിൽ എത്തിച്ചു. ഇയാൾക്കെതിരെ തട്ടിക്കൊണ്ട് പോകലിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് മർദനം
Next Article
advertisement
പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
പിഎം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISFമുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
  • പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും

  • എറണാകുളം പറവൂർ ബ്ലോക്കിലായിരിക്കും മത്സരിക്കുക

  • നിമിഷ രാജു എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്.

View All
advertisement