advertisement

കുഞ്ഞിനെ നഴ്സറിയിൽ കൊണ്ടുപോകുന്ന ഐടി ഉദ്യോഗസ്ഥൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന ലഹരിമാഫിയാ തലവൻ

Last Updated:

രാവിലെ മകനെയും കൂട്ടി നഴ്‌സറിയിൽപ്പോകുന്ന മാന്യൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന വൻ മയക്കുമരുന്നു കച്ചവടച്ചങ്ങലയിലെ കണ്ണിയായായ ലഹരി ഡീലർ ആണെന്ന വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ് നാട്ടുകാർ

Rapid Read
ഡാർക്ക് നെറ്റ് ഇടപാടുകൾക്കായി വീട്ടിലെ മുറിയിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കി
ഡാർക്ക് നെറ്റ് ഇടപാടുകൾക്കായി വീട്ടിലെ മുറിയിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കി
കൊച്ചി: മൂവാറ്റുപുഴ വള്ളക്കാലിപ്പടിയിലെ മുളയംകോട്ടിൽ വീട്ടിൽ കുടുംബത്തോടൊപ്പം മാന്യമായി താമസിക്കുന്ന എഡിസൺ ബാബു ഒന്നരവർഷംമുൻപുവരെ ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജീവനക്കാരനായിരുന്നു എന്നാണ് സമീപവാസികളുടെ അറിവ്. മെക്കാനിക്കൽ എഞ്ചിനിയറിങ് ബിരുദധാരിയായ എഡിസൺ കുറച്ചുനാളായി നാട്ടിലുണ്ട്. രാവിലെ മകനെയും കൂട്ടി നഴ്‌സറിയിൽപ്പോകുന്ന മാന്യൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന വൻ മയക്കുമരുന്നു കച്ചവടച്ചങ്ങലയിലെ കണ്ണിയായായ ലഹരി ഡീലർ ആണെന്ന വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ് നാട്ടുകാർ.
ഇയാൾ ‘കെറ്റാമെലോൺ’ എന്നപേരിൽ പ്രവർത്തിച്ച രാജ്യത്തെതന്നെ ഏറ്റവുംവലിയ ഡാർക്ക് നെറ്റ് മയക്കുമരുന്നുവിൽപ്പന ശൃംഖലയുടെ പ്രധാനകണ്ണിയായിരുന്നു എന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കണ്ടെത്തി.
ഇതും വായിക്കുക: ആഗോള ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കിയത് എഡിസനെപോലെ വിദ്യാസമ്പന്നരിലൂടെയെന്ന് എൻസിബി
ഇയാൾ രണ്ടുവർഷത്തിനിടെ അഞ്ചുമുതൽ 10 കോടി രൂപയുടെ വരെ ഇടപാടുനടത്തിയിരിക്കാമെന്ന് എൻസിബി സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് എഡിസണെ പിടികൂടിയത്. 1127 എൽ എസ് ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോകറൻസി, ഒരു ഹാർഡ്‌വേർ വാലറ്റ് അടങ്ങിയ ലാപ്ടോപ്പ്‌ എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഡാർക്ക് നെറ്റ് ഇടപാടുകൾക്കായി വീട്ടിലെ മുറിയിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കിയതായും കണ്ടെത്തി.
advertisement
ഇതും വായിക്കുക: മൂവാറ്റുപുഴയിലെ 'നല്ലവനായ എഡിസണ്‍' പിടിയിലായപ്പോൾ തകർന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി സിന്‍ഡിക്കേറ്റ്
അതിനിടെ എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത കൂട്ടാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യംചെയ്യുകയാണ്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം. കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. കേസിൽ ഒരു യുവതിയടക്കം മൂന്നുപേരെ ചോദ്യംചെയ്തിട്ടുണ്ട്. റിമാൻഡിലുള്ള എഡിസനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് എൻസിബി.
എഡിസൺ ബാബുവിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധനയ്ക്കെടുത്തു. മൂവാറ്റുപുഴ കോടതിയിൽ ഏൽപ്പിച്ച എൽ എസ് ഡി സ്റ്റാമ്പുകൾ, കെറ്റാമൈൻ തുടങ്ങിയവയുടെ സാംപിളുകളാണ് പരിശോധനയ്ക്കായി കൈപ്പറ്റിയത്. ഇത് ഡൽഹിക്ക്‌ അയക്കും.
advertisement
ക്രിപ്‌റ്റോ കറൻസിയുടെ വിവരമടങ്ങിയ ലാപ്ടോപ്പും എഡിസന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച തുടങ്ങിയ റെയ്ഡ് തിങ്കളാഴ്ച പുലർച്ചെയാണ് അവസാനിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഞ്ഞിനെ നഴ്സറിയിൽ കൊണ്ടുപോകുന്ന ഐടി ഉദ്യോഗസ്ഥൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന ലഹരിമാഫിയാ തലവൻ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement