വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണി; എംഎല്‍എ അനൂപ് ജേക്കബിനെ സൈബര്‍ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം
- Published by:ASHLI
- news18-malayalam
Last Updated:
ബെംഗളൂരു ടെലികമ്മ്യൂണിക്കേഷന്‍സ് വിജിലന്‍സ് വിഭാഗത്തിന്‍റെ പിആര്‍ഒ അഖിലേഷ് ശര്‍മ എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് അനൂപിന് കോൾ വന്നത്
പിറവം എംഎല്‍എ അനൂപ് ജേക്കബിനെ സൈബര്‍ തട്ടിപ്പില്‍പ്പെടുത്തി കുടുക്കാന്‍ ശ്രമം. വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. എംഎല്‍എയുടെ പേരില്‍ മറ്റൊരു സിം കാര്‍ഡ് രജിസ്റ്റര്ഡ ചെയ്തിട്ടുണ്ടെന്നും ഇതുവഴി പല സാമ്പത്തികത്തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.
ബെംഗളൂരു ടെലികമ്മ്യൂണിക്കേഷന്‍സ് വിജിലന്‍സ് വിഭാഗത്തിന്‍റെ പിആര്‍ഒ അഖിലേഷ് ശര്‍മ എന്നു പരിചയപ്പെടുത്തിക്കൊണ്ട് ഇന്നലെ രാവിലെയാണ് എംഎൽഎയ്ക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. അനൂപിന്റെ പേരിൽ മറ്റൊരു സിം കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവഴി പല സാമ്പത്തികത്തട്ടിപ്പുകൾ നടത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പിഴ അടച്ചില്ലെങ്കില്‍ എംഎല്‍എയുടെ സിം കാര്‍ഡുകള്‍ ബ്ലോക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സംശയം തൊന്നിയ എംഎല്‍എ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയതോടെ തട്ടിപ്പുസംഘം ഫോണ്‍ കട്ടു ചെയ്തു. സംഭവത്തിൽ എംഎല്‍എ കൂത്താട്ടുകുളം പൊലീസില്‍ പരാതി നല്‍കി.
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 02, 2025 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണി; എംഎല്‍എ അനൂപ് ജേക്കബിനെ സൈബര്‍ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം