പ്രഭുദേവ കൊണ്ടുവന്ന നടൻ; ആകെ രണ്ടു സിനിമ; 8000 കോടിക്ക് മുകളിൽ ആസ്തിയുടെ ഉടമ
- Published by:meera_57
- news18-malayalam
Last Updated:
ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ കൂട്ടിയാൽ രൺബീർ കപൂർ, രൺവീർ സിംഗ്, ആമിർ ഖാൻ എന്നിവരുടെ മുഴുവൻ ആസ്തികൾക്കും മുകളിലാണ്
സിനിമയിലെത്തിയത് കൊണ്ട് ജീവിതം മാറിമറിയുന്ന നിരവധിപ്പേരെ കാണാം. ചിലർ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ആകുന്നു. മറ്റു ചിലരാകട്ടേ, സിനിമാ ലോകം ഉപേക്ഷിച്ച് പൂർണമായും മറ്റൊരു തൊഴിൽമേഖല തേടിപ്പോകാറുണ്ട്. ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ബിസിനസിന്റെയും ലോകം കൂടിയാണ് സിനിമ. അതിനാൽ, ഇവിടെ വന്ന് ജീവിതം പച്ചപിടിക്കുന്നവരുടെ എണ്ണവും അതിനനുസൃതമാണ്. ഇന്ത്യൻ സിനിമയിൽ അത്തരം ഉദാഹരണങ്ങൾ നിരവധി. എന്നാൽ മറ്റൊരാളെ ഇവിടെ പരിചയപ്പെട്ടോളൂ, നടൻ പ്രഭു ദേവ അവതരിപ്പിച്ച നടൻ അഭിനയിച്ചത് ആകെ രണ്ടേരണ്ടു സിനിമകളിൽ. അദ്ദേഹം ഇന്ന് 8500 കോടി രൂപ ആസ്തിയുള്ള നടനാണ്
advertisement
നടന്റെ മൊത്തം ആസ്തി ഇന്ന് 8500 കോടി രൂപയ്ക്ക് മുകളിലാണ് എങ്കിലും. ഇദ്ദേഹത്തിന്റെ വ്യക്തിഗത സമ്പാദ്യം 2,164 കോടി രൂപയാണ്. ഗിരീഷ് കുമാർ എന്നാണ് ഈ നടന് പേര്. 2013ൽ 'രാമയ്യ വസ്താവയ്യ' എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്ര ലോകത്തെത്തിയത്. പ്രഭു ദേവ സംവിധാനം ചെയ്ത ചിത്രമായിരുന്നു. ഈ ബോളിവുഡ് ചിത്രത്തിൽ ഹീറോ വേഷമായിരുന്നു ഗിരീഷ് കുമാർ കൈകാര്യം ചെയ്തത്. ബോളിവുഡിൽ തരക്കേടില്ലാത്ത തുടക്കം ലഭിക്കാൻ ഈ സിനിമ നിർണായകമായി (തുടർന്ന് വായിക്കുക)
advertisement
'രാമയ്യ വസ്താവയ്യ' ബോളിവുഡിലെ ശരാശരി ഹിറ്റ് ആയിരുന്നു. അതിനു ശേഷം 2016ൽ 'ലവ് ശുദ്ധ' എന്ന സിനിമയിലും ഗിരീഷ് കുമാറിനെ കണ്ടവരുണ്ട്. ഈ സിനിമ പക്ഷേ ഗിരീഷ് കുമാറിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും അവസാനത്തെ ചിത്രമായി മാറുകയായിരുന്നു. കഴിഞ്ഞ പത്തു വർഷമായി ഗിരീഷ് കുമാർ എന്ന നടനെ ബിഗ് സ്‌ക്രീനിൽ എവിടെയും കണ്ടിട്ടില്ല. എന്നിട്ടും അദ്ദേഹം എങ്ങനെ 2,164 കോടി സമ്പാദിച്ചു എന്നറിയുമോ? നോക്കാം
advertisement
ഗിരീഷ് കുമാറിന്റെ പിതാവ് എസ്. തോരാനി ബോളിവുഡിലെ മുതിർന്ന നിർമാതാക്കളിൽ ഒരാളാണ്. സിനിമയ്ക്ക് പുറമേ, ടിപ്സ് ഇൻഡസ്ട്രീസ് എന്ന പേരിൽ അദ്ദേഹം ഒരു കമ്പനിയുടെ നടത്തിപ്പുകാരൻ കൂടിയാണ്. ബോളിവുഡിലെ സംഗീത മേഖലയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനമാണിത്. രണ്ടാമത്തെ സിനിമ ഗിരീഷ് കുമാറിന് വിജയം സമ്മാനിച്ച ചിത്രമായിരുന്നില്ല. അതോടു കൂടി, സിനിമാ ലോകം ഉപേക്ഷിച്ച ഗിരീഷ് കുമാർ, നേരെ പോയത് പിതാവിന്റെ ബിസിനസ് സാമ്രാജ്യം നോക്കിനടത്താനായിരുന്നു
advertisement
ഇന്ന് ഗിരീഷ് കുമാർ പിതാവ് തുടങ്ങിവച്ച കമ്പനിയുടെ സി.ഇ.ഒ. ആണ്. ടിപ്സ് ഇൻഡസ്ട്രീസിന്റെ നിലവിലെ വിപണി മൂല്യം 8,533.40 കൂടിയായി കണക്കാക്കപ്പെടുന്നു. ഈ കമ്പനിയുടെ മൊത്തം ഓഹരിയുടെ ഭൂരിപക്ഷവും ഗിരീഷ് കുമാറിന്റേതാണ്. അതിനാൽ, ഇദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി 2,164 കോടിയാണ്. ആദ്യ സിനിമയിൽ ശ്രുതി ഹാസനായിരുന്നു ഗിരീഷ് കുമാറിന് നായിക
advertisement