ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

Last Updated:

വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

ലിബിൻ സി ജോൺസൺ
ലിബിൻ സി ജോൺസൺ
പത്തനംതിട്ട: മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസൺ(23) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പത്തംനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പൊലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു ബി എൻ എസിലെയും പോക്സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
ഇതും വായിക്കുക: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ‌ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആൾ കുറ്റം സമ്മതിച്ചു
പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് 13ന് വൈകിട്ട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കോളിലൂടെ കാണിച്ചപ്പോൾ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും നടത്തി. മറ്റു നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
പെരുനാട് എസ് എച്ച് ഓ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തിൽ എസ് ഐ രവീന്ദ്രൻ, എ എസ് ഐ, സണ്ണി, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ അഖിൽ, അരുൺ, സേതു എന്നിവരും ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement