Bineesh Kodiyeri | ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും; റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തങ്ങുന്നു

Last Updated:

2006 മുതൽ ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്പനിളുമായി ബിനീഷിനുള്ള ബിനാമി ബന്ധങ്ങളും ഇ.ഡി പരിശോധിക്കും.

തിരുവനന്തപുരം: ബെംഗലുരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ  ബിനീഷ് കോടിയേരിയുടെ 2006 മുതലുള്ള സാമ്പത്തിക ഇടപാടുകളും ബിനാമി ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി അന്വേഷണം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയ എട്ടംഗ ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തു തങ്ങുകയാണ്. കേരളത്തിലെ ഇഡി വിഭാഗവുമായി സഹകരിച്ചാകും അന്വേഷണം.
വർക്കലയിൽ ബിനീഷുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളിലും തലസ്ഥാനത്തെ ചില സ്ഥാപനങ്ങളിലും ഇഡി വരും ദിവസങ്ങളിൽ പരിശോധന നടത്തും. 2006 മുതൽ ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്പനിളുമായി ബിനീഷിനുള്ള ബിനാമി ബന്ധങ്ങളും പരിശോധിക്കും. ഗോവയിലും ബെംഗലുരുവിലും ബിസിനസ് ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡിൽ നടന്ന മുഴുവൻ ഇടപാടുകളും പരിശോധിക്കും. അനൂപ് ബെംഗലുരുവിലായിരിക്കെ ഈ കാർഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാർഡുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bineesh Kodiyeri | ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും; റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തങ്ങുന്നു
Next Article
advertisement
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
  • രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മലിനമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി.

  • പടക്ക നിരോധനം ഡല്‍ഹിയ്ക്ക് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

  • പടക്കനിര്‍മാണം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്ന് പടക്ക വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

View All
advertisement