• HOME
  • »
  • NEWS
  • »
  • crime
  • »
  • പാരീസ് മെട്രോയിൽ സ്വയംഭോഗം ചെയ്ത 48കാരന് ജയിൽ ശിക്ഷ; വർഷങ്ങൾക്ക് മുൻപ് നടന്ന ശസ്ത്രക്രിയയെ പഴിചാരി പ്രതി

പാരീസ് മെട്രോയിൽ സ്വയംഭോഗം ചെയ്ത 48കാരന് ജയിൽ ശിക്ഷ; വർഷങ്ങൾക്ക് മുൻപ് നടന്ന ശസ്ത്രക്രിയയെ പഴിചാരി പ്രതി

പ്രതിയുടെ ഭാഗത്ത് നിന്ന് ഇത് ആദ്യസംഭവമല്ലെന്ന് തെളിഞ്ഞു

  • News18
  • Last Updated :
  • Share this:
    പാരിസ്: പാരിസ് മെട്രോയിൽ യാത്രക്കാരിക്ക് മുന്നിൽവച്ച് സ്വയംഭോഗം ചെയ്ത 48കാരന് ഫ്രഞ്ച് കോടതി എട്ടുമാസം ജയിൽ ശിക്ഷ വിധിച്ചു. യാത്രക്കാരി മൊബൈലിൽ പകർത്തിയ വീഡിയോ തെളിവായി. ഫാസ്റ്റ് ഫുഡ് മേഖലയിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. 500 യൂറോ യുവതിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. ഇതുകൂടാതെ മനശാസ്ത്രജ്ഞന്റെ ചികിത്സക്ക് വിധേയമാകാനും കോടതി ഉത്തരവിൽ പറയുന്നു.

    ഡിസംബർ 21ന് നടന്ന സംഭവം 20കാരിയായ യുവതി മൊബൈലിൽ പകർത്തിയിരുന്നു. വീഡിയോ വൈറലായതോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ സംഭവമല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് പരിശോധിച്ച മനശാസ്ത്രജ്ഞൻ റിപ്പോർട്ട് നൽകി. എന്നാൽ ഏതാനും വർഷം മുൻപ് തന്‌റെ വൃക്ഷണത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് തനിക്ക് ഇങ്ങനെയുള്ള വിചാരങ്ങളുണ്ടാകുന്നതെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്.

    First published: