advertisement

സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന് BJP എംഎൽഎയുടെ ഭീഷണി; വൈറലായി വീഡിയോ

Last Updated:

ഇതിനിടെ, 825 ബ്ലോക്ക് പഞ്ചായത്ത് തലവൻമാരെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ 635 ലും വിജയം അവകാശപ്പെട്ട് ബി ജെ പി രംഗത്ത് എത്തിക്കഴിഞ്ഞു.

Screengrab from viral video
Screengrab from viral video
ലഖിംപുർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എം എൽ എ. വധഭീഷണി മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിഘാസൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ ഷഷാങ്ക് വർമയാണ് വധഭീഷണി മുഴക്കിയത്. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ ഉൾപ്പെട്ട മണ്ഡലമാണ് നിഘാസൻ നിയമസഭാ മണ്ഡലം. ഉത്തർപ്രദേശ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്നാണ് എം എൽ എ ഉയർത്തിയ ഭീഷണി.
സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ ജീവനോടെ കുഴിച്ചു മൂടുമെന്നാണ് ബി ജെ പി എം എൽ എ ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ലഖ്നൗ മേഖല ഐ ജി ലക്ഷ്മി സിംഗ് വ്യക്തമാക്കി.
advertisement
അതേസമയം, ഉത്തർപ്രദേശിൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതിനിടെ, 825 ബ്ലോക്ക് പഞ്ചായത്ത് തലവൻമാരെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ 635 ലും വിജയം അവകാശപ്പെട്ട് ബി ജെ പി രംഗത്ത് എത്തിക്കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മേധാവികളുടെ 476 പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ നടന്നു. അതേസമയം, 349 പേർ ബ്ലോക്ക് പഞ്ചായത്ത് തലവൻ സ്ഥാനത്തേക്ക് എതിരില്ലാതെ വെള്ളിയാഴ്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ വെള്ളിയാഴ്ചയാണ് എതിരില്ലാതെ ഇവർ തെരഞ്ഞെടുക്കപ്പെട്ട കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മനോജ് കുമാർ അറിയിച്ചത്.
advertisement
മിക്കവാറും എല്ലാ സ്ഥലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായി. എന്നാലും, ചില സ്ഥലങ്ങളിൽ വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. രാത്രിയോടെ ഫലങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് 17 ജില്ലകളിൽ നിന്ന് സംഘർഷങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അതിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന് BJP എംഎൽഎയുടെ ഭീഷണി; വൈറലായി വീഡിയോ
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement