ആലപ്പുഴയില്‍ ബിജെപി നേതാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് OBC മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബിജെപി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ രഞ്ജിത് ശ്രീനിവാസിനെയാണ് കൊലപ്പെടുത്തിയത്.
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി(BJP) നേതാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി(Murder). ബിജെപി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ രഞ്ജിത് ശ്രീനിവാസി(40)നെയാണ് കൊലപ്പെടുത്തിയത്. വെള്ളക്കിണറിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാഥി കൂടിയാണ് രഞ്ജിത്.
അതേസമയം മറ്റൊരു സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി. ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്(RSS) ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.
അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45-ഓടെ ആശുപത്രിയില്‍ മരിച്ചു.
advertisement
പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. പിന്നില്‍നിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.
അക്രമികള്‍ മണ്ണഞ്ചേരി ഭാഗത്തേക്കു പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം. ഷാന്റെ ഭാര്യ ഫന്‍സിലെ, മക്കള്‍; ഹിബ ഫാത്തിമ, ഫിദ ഫാത്തിമ.
Location :
First Published :
December 19, 2021 8:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയില്‍ ബിജെപി നേതാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് OBC മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ്