advertisement

"കേരളത്തിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ്, ഒത്തുകളിയുടെ മറ്റൊരു രം​ഗമാണ് ഇന്ന് കണ്ടത്": സണ്ണി ജോസഫ്

Last Updated:

സമാന്തര റോഡ് ഷോയൊക്കെ എളുപ്പമാണ്. അതൊക്കെ ഇലക്ഷൻ ​ഗിമ്മിക്കാണ്. ഇതെല്ലാം നാടകം തന്നെയാണ്. കേരളത്തിൽ സിപിഎം ബിജെപിയുമായി ധാരണയിലാണ്.

News18
News18
തിരുവനന്തപുരം: ‌കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ‌കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇരു കൂട്ടരുടെയും നാടകമാണ് ഇന്ന് നടന്നതെന്നും ബിജെപിയും സിപിഎമ്മും ധാരണയിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ ഏറ്റുമുട്ടലാണിത്. നാടകം തന്നെയാണ്. അവകാശവാദങ്ങൾ അവർ പരസ്പരം നേരത്തെയും ഉന്നയിച്ചിരുന്നു. അത് അടിസ്ഥാനരഹിതമാണെന്ന് രണ്ട് കൂട്ടരും സമ്മതിച്ചിരിക്കുകയാണ്. ദേശീയപാത നിർമാണവേളയിൽ പൊട്ടി പൊളിഞ്ഞ് തകർന്ന് കേരളത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. ഈ പാത നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നു. അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്ന കാര്യത്തിലാണ് അവർ കൃത്യമായി ഉത്തരം പറയേണ്ടത്.
സമാന്തര റോഡ് ഷോയൊക്കെ എളുപ്പമാണ്. അതൊക്കെ ഇലക്ഷൻ ​ഗിമ്മിക്കാണ്. ഇതെല്ലാം നാടകം തന്നെയാണ്. കേരളത്തിൽ സിപിഎം ബിജെപിയുമായി ധാരണയിലാണ്. കേന്ദ്ര സർക്കാരും പിണറായി സർക്കാരുമായി ഒത്തുകളിക്കുകയാണ്. ഒത്തുകളിയുടെ മറ്റൊരു രം​ഗമാണ് നമ്മൾ കണ്ടത്.
advertisement
സിപിഎമ്മിന്റെ പരിപാടിയിലും ഇതൊക്കെ കാണുന്നതാണ്. ഏത് സർക്കാർ പരിപാടിയിലും ബന്ധപ്പെട്ട ആളുകളെ വിളിക്കുന്നതാണ് കീഴ്വഴക്കമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"കേരളത്തിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ്, ഒത്തുകളിയുടെ മറ്റൊരു രം​ഗമാണ് ഇന്ന് കണ്ടത്": സണ്ണി ജോസഫ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement