• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് കൊപ്പത്ത് കുഴൽ പണവേട്ട: നാലുമാസത്തിൽ നാലാം തവണ

പാലക്കാട് കൊപ്പത്ത് കുഴൽ പണവേട്ട: നാലുമാസത്തിൽ നാലാം തവണ

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

  • Share this:
    പാലക്കാട്: പട്ടാമ്പി കൊപ്പത്ത് 99 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കൊപ്പം പൊലീസ് നടത്തിയ പരിശിധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച പണം പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ കുഴൽപണമാണ് കൊപ്പം പൊലീസ് പിടിച്ചത്.

    പണം കടത്താൻ ശ്രമിച്ച മാരുതി സ്വിഫ്റ്റ് കാറും മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഹിർ, സഹദ്, നിസ്സമുദ്ധീൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

    2000, 500 എന്നിങ്ങനെ കെട്ടുകളാണ് കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്നും ചെർപ്പുളശ്ശേരി വഴി മലപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയാണെന്ന് കരുതുന്നു. കൊപ്പം എസ് ഐ എം. ബി രാജേഷിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാലു മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഇവിടെ നിന്നും കുഴൽപ്പണം കടത്തുന്നത് പിടികൂടുന്നത്.

    കഴിഞ്ഞവർഷം സെപ്തംബറിൽ കുലുക്കല്ലൂരിൽ നടന്ന കുഴൽപണ വേട്ടയിൽ 2.42 കോടി രൂപയുടെ കുഴൽപണമാണ് കൊപ്പം പൊലീസ് പിടികൂടിയത്. അന്ന്, കുലുക്കല്ലൂർ റെയിൽവേ ഗേറ്റിനു സമീപത്തു നിന്നാണ് കുഴൽപണം പിടികൂടിയത്. ഒക്ടോബറിൽ, 10 ലക്ഷം രൂപയുടെ കുഴൽപണവും കുലുക്കല്ലൂരിൽ നിന്ന് കൊപ്പം പൊലീസ് പിടികൂടിയിരുന്നു.

    First published: