വെട്ടിമാറ്റിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവം; തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കി

ആദ്യം റോഡരികില്‍ ഉപേക്ഷിച്ച ചാക്കുകെട്ടില്‍ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം കണ്ടെത്തുകയുമായിരുന്നു.

News18 Malayalam | news18-malayalam
Updated: November 13, 2019, 9:29 PM IST
വെട്ടിമാറ്റിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവം; തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കി
crime
  • Share this:
കോഴിക്കോട്: മുക്കത്ത് വെട്ടി മാറ്റിയ നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖാ ചിത്രം തയ്യാറാക്കി. കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹത്തിന്റെ 4 ശരീര ഭാഗങ്ങള്‍ പലയിടത്ത് നിന്നായിട്ടാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ 4 ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞിരുന്നു.

also read:ജന്മദിനം ആഘോഷിയ്ക്കാൻ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ

2017 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികില്‍ ഉപേക്ഷിച്ച ചാക്കുകെട്ടില്‍ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചാലിയം കടപ്പുറത്ത് നിന്നാണ് ഒരു കൈയുടെ ഭാഗം കിട്ടുന്നത്. ഡിഎന്‍എ ടെസ്റ്റിലൂടെ ഇത് നേരത്തെ കിട്ടിയ ശരീരത്തിന്റെ ഭാഗം തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നീട് മറ്റൊരു സ്ഥലത്തു നിന്ന് തലയോട്ടിയും കിട്ടി. അതും ഈ ശരീരത്തിന്റെേത് തന്നെയെന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു.

കൊലപാതകം നടത്തിയതിനുശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്.

രേഖാചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ജയരാജിന് നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനാണ് കേസ് അന്വേഷിക്കുന്നത്.
First published: November 13, 2019, 9:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading