തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം ഇരുവർക്കും നേരെ നാടൻ ബോംബെറിയുകയായിരുന്നു.
തിരുവനന്തപുരം: തുമ്പ നെഹ്‌റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലംഗസംഘം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖിൽ (23), വിവേക് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ റോഡിനു സമീപത്ത് നിൽക്കുകയായിരുന്ന ഇവർക്ക് നേരെ രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നാണ് പ്രാഥമിക വിവരം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jul 07, 2024 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്










