മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയുടെ മരണം; സൗജത്തിന്റേത് കൊലപാതകമെന്ന് പൊലീസ്

Last Updated:

കേസിൽ കാമുകൻ ബഷീർ അറസ്റ്റിലായി

മലപ്പുറം പരപ്പനങ്ങാടിയിൽ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പരപ്പനങ്ങാടി സ്വദേശിനി സൗജത്തിനെ (30)കൊലപ്പെടുത്തിയ കേസിൽ കാമുകൻ ബഷീർ അറസ്റ്റിലായി.
2018 ൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്. സൗജത്തും ബഷീറും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Also Read- മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ മരിച്ച നിലയിൽ
നവംബർ 30 നാണ് സൗജത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബഷീറിനെ പിന്നീട് കോട്ടയ്ക്കലിലെ വീട്ടില്‍ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബഷീർ. കഴിഞ്ഞ ആറു മാസമായി സൗജത്ത് കൊണ്ടോട്ടിയിലെ വാടക ക്വാട്ടേഴ്സിലായിരുന്നു താമസം.
advertisement
ഇരുവരും ചേര്‍ന്ന് താനൂര്‍ സ്വദേശിയായ സവാദിനെ നാലുവര്‍ഷം മുന്‍പാണ് തലയ്ക്കടിച്ച് കൊന്നത്. 2018 ഒക്ടോബറിലാണ് ബഷീറും സൗജത്തും ചേർന്ന് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്. വിദേശത്തായിരുന്ന ബഷീർ കൊലപാതകം നടത്താൻ നാട്ടിലെത്തുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സവാദിനെയാണ് സൗജത്തും ബഷീറും ചേർന്ന് കൊന്നത്. കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ ബഷീറിനെ നാട്ടിലെത്തിയ ശേഷം പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയുടെ മരണം; സൗജത്തിന്റേത് കൊലപാതകമെന്ന് പൊലീസ്
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement