advertisement

വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു 2,000 രൂപ കൈക്കൂലി; പന്തളം നഗരസഭ മുൻ റവന്യു ഇൻസ്‌പെക്ടർക്ക് 7 വർഷം തടവ്

Last Updated:

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്

News18
News18
പത്തനംതിട്ട: വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ പന്തളം നഗരസഭയിലെ മുൻ റവന്യു ഇൻസ്‌പെക്ടർക്ക് കഠിനതടവ്. കൈപ്പട്ടൂർ സ്വദേശി റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി ഏഴ് വർഷം തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പന്തളം സ്വദേശിയായ പരാതിക്കാരൻ തന്റെ കുടുംബസ്വത്തിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ശരിയാക്കി നൽകുന്നതിനായി റെജി ജോർജ് 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിജിലൻസിനെ വിവരമറിയിച്ച പരാതിക്കാരൻ റെജി ജോർജിന് 2,000 രൂപ നൽകുന്നതിനിടെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
രണ്ട് വകുപ്പുകളിലായാണ് പ്രതിക്ക് ഏഴ് വർഷം തടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡിവൈഎസ്പി പി.ഡി. ശശിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു 2,000 രൂപ കൈക്കൂലി; പന്തളം നഗരസഭ മുൻ റവന്യു ഇൻസ്‌പെക്ടർക്ക് 7 വർഷം തടവ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement