മലപ്പുറത്ത് പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
കടയിൽ നിന്നും 1.265 കിലോ കഞ്ചാവും ഒരു സിംഗിൾ ബാരൽ നാടൻ തോക്കും കണ്ടെത്തി. കടയുടെ പുറകിൽ നിർത്തിയിട്ടിരുന്ന ഷറഫുദ്ദീന്റെ മഹിന്ദ്ര താർ ജീപ്പിൽ നിന്നാണ് ഒരു നാടൻ തോക്കും 2 തിരകളുടെ കാലികെയ്സും 3 തിരകളും കണ്ടെടുത്തു
മലപ്പുറത്ത് പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറിക്കടയിൽ നിന്നാണ് പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളുമാണ് പിടിച്ചെടുത്തത്. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണ് കണ്ടെത്തിയത്.
ഇയാളുടെ കടയിൽ നിന്നും 1.265 കിലോ കഞ്ചാവും ഒരു സിംഗിൾ ബാരൽ നാടൻ തോക്കും കണ്ടെത്തി. കടയുടെ പുറകിൽ നിർത്തിയിട്ടിരുന്ന ഷറഫുദ്ദീന്റെ മഹിന്ദ്ര താർ ജീപ്പിൽ നിന്നാണ് ഒരു നാടൻ തോക്കും 2 തിരകളുടെ കാലികെയ്സും 3 തിരകളും കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് പെരിന്തൽമണ്ണ ഡാൻസാഫ് സംഘം ഷറഫുദ്ദീന്റെ കടയിൽ പരിശോധന നടത്തിയത്. മണ്ണാർമല കിളിയങ്ങൽ ജിസാൻ പാർക്കിന് സമീപമാണ് ഷറഫുദ്ദീന്റെ വീട്. മുഹമ്മദിന്റെ മകനാണ് പിടിയിലായ ഷറഫുദ്ദീൻ. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
ഡാൻസാഫും മേലാറ്റൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.
Location :
Malappuram,Malappuram,Kerala
First Published :
April 02, 2025 9:39 PM IST