• HOME
 • »
 • NEWS
 • »
 • crime
 • »
 • Cannabis Seized| എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയിൽ കടത്തിയ 300 കിലോ പിടികൂടി

Cannabis Seized| എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയിൽ കടത്തിയ 300 കിലോ പിടികൂടി

ടാങ്കറിന്റെ പ്രത്യേക അറയിൽ പ്രത്യേക പാക്ക് ചെയ്ത് 111 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

 • Share this:
  കൊച്ചി: പെരുമ്പാവൂർ (perumbavoor) കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട (cannabis hunt). ഇതരസംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോയോളം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

  മധുര സ്വദേശി സെല്‍വനെയാണ്  എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്. ടാങ്കറിനുള്ളില്‍ അഞ്ച് അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളെ  ചോദ്യം ചെയ്തുവരികയാണ്.

  രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പെരുമ്പാവൂര്‍ ഇരവിച്ചിറയിലാണ് ടാങ്കര്‍ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.  ഓയില്‍ ടാങ്കറിനുള്ളില്‍ അഞ്ച് അറകള്‍ കണ്ടെത്തി. ഇത് തുറന്ന് പരിശോധിച്ച സംഘം ഞെട്ടി. 111  പാക്കറ്റുകളിലായി 300 കിലോ കഞ്ചാവ്. ഒരു കാരണവശാലും തിരിച്ചറിയാതിരിക്കാന്‍ വൃത്തിയായി പൊതിഞ്ഞിട്ടുണ്ട്.

  കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ലോറി ഡ്രൈവറെന്ന് അന്വേഷണസംഘം സംശയിക്കുന്നു. 2500 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കിലോയ്ക്ക് 25,000 രൂപവരെ ഉര്‍ത്തിയാണ് വില്‍ക്കുന്നത്. വര്‍ധിച്ചുവരുന്ന ലഹരികടത്ത് സംഘങ്ങള്‍ ഓരോ കടത്തിനും പലവിധ മാര്‍ഗങ്ങള്‍  തേടുന്നു. അതില്‍ അല്‍പം സുരക്ഷിതമായ മാര്‍ഗമാണ് ടാങ്കര്‍ ലോറിയിലെ കഞ്ചാവ് കടത്തെന്ന് പൊലീസ് പറയുന്നു.

  നാടൻ ചാരായവുമായി യുവാവ് പിടിയിൽ

  നാടൻ ചാരായവുമായി യുവാവിനെ കോഴിക്കോട് തിരുവമ്പാടി പോലീസ് പിടികൂടി. കഴിഞ്ഞദിവസം കൂടരഞ്ഞി അങ്ങാടിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പേണ്ടാനത്ത് വീട്ടിൽ രാജേഷിന്റെ കയ്യിൽനിന്നും 15ലിറ്റർ നാടൻ ചാരായം പോലീസ് പിടികൂടിയത്. വൈകിട്ട് ആറു മണിയോടുകൂടി കൂടരഞ്ഞി അങ്ങാടിയിലെ കുരിശു പള്ളിക്ക് സമീപം വെച്ച് പ്രതിയെ പിടികൂടിയത്. പിടികൂടിയ ചാരായം കൂടരഞ്ഞി അങ്ങാടിയിൽ വിൽപ്പനക്കായി എത്തിച്ചതാണ് എന്ന് പോലീസ് പറഞ്ഞു .

  കഴിഞ്ഞ ദിവസങ്ങളിലും തിരുവമ്പാടി പോലീസ് വൻതോതിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന വ്യാജവാറ്റ് പിടികൂടിയിരുന്നു. വിഷു ഈസ്റ്റർ പ്രമാണിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് വ്യാപകമായി പരിശോധന നടത്തിവരുന്നത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

  പാലക്കാട് ഒരു കുടംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമം; കുടുംബവഴക്കിനെ തുടർന്നെന്ന് പൊലീസ്

  ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമം. പാലക്കാട് ചൂലന്നൂരിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടേറ്റ ചൂലന്നൂർ സ്വദേശിയായ മണി, ഭാര്യ സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

  സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി നാലുപേരെയും വെട്ടിയത്. ഇവരുടെ നിലവിളികേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെടുകയായിരുന്നു. സമീപവാസികളാണ് നാല് പേരെയും ആശുപത്രിയിലെത്തിച്ചത്. മണിയും മുകേഷും തമ്മിൽ ഏറെക്കാലമായി പ്രശ്നമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
  Published by:Rajesh V
  First published: