advertisement

ട്രാൻസ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ 'ആറാട്ടണ്ണൻ' അടക്കം 5 പേർക്കെതിരെ കേസ്

Last Updated:

സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന ട്രാൻസ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഹ്രസ്വചിത്ര സംവിധായകൻ വിനീത്, 'ആറാട്ടണ്ണൻ' എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവരുൾപ്പെടെ 5 പേർക്കെതിരെ കേസ്. ഇവര്‍ ഉടൻ അറസ്റ്റിലായേക്കും എന്നാണ് വിവരം.
കഴിഞ്ഞ ഏപ്രിൽ 12നാണു സംഭവം. ഓഗസ്റ്റ് 13നാണ് യുവതി പരാതിയുമായി ചേരാനെല്ലൂർ പൊലീസിനെ സമീപിക്കുന്നത്. എന്നാൽ തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസെടുക്കുകയും മജിസ്ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.
സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന യുവതിയെ ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ളാറ്റിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങൾ വിശദീകരിക്കാനെന്ന പേരിൽ വിനീത് കെട്ടിയിടുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സുഹൃത്തുക്കളായ അലിൻ ജോസ് പെരേര, ആറാട്ടണ്ണൻ, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
advertisement
'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' സിനിമയുടെ റിവ്യൂ ചെയ്തതോടെ സമൂഹ മാധ്യമങ്ങളിലെ അറിയപ്പെടുന്ന താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ഒരു പ്രമുഖ നടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇടയ്ക്ക് രംഗത്തെത്തിയിരുന്നു. അലിൻ ജോസ് പെരേരയും യുട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. ബ്ലഡി നൈറ്റ് എന്ന പേരിൽ വിനീത് ഹ്രസ്വചിത്രം പുറത്തിറക്കിയപ്പോൾ സന്തോഷ് വര്‍ക്കിയും അലിൻ ജോസുമായിരുന്നു ഇതിന്റെ പ്രചാരണത്തിനായി മുന്നിൽനിന്നത്. ഈ സിനിമയിൽ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, ആൽബ്രൈറ്റ് എന്നിവർ അഭിനയിക്കുകയും ചെയ്തിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രാൻസ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ 'ആറാട്ടണ്ണൻ' അടക്കം 5 പേർക്കെതിരെ കേസ്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement