സീരിയൽ നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നായിരുന്നു പരാതി
കൊച്ചി: പ്രമുഖ സീരിയൽ നടിയുടെ പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക അതിക്രമ കേസ്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.
ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം.
ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ തൃക്കാക്കര പൊലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 26, 2024 7:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീരിയൽ നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ കേസ്