സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ എം ഷാജഹാനെതിരെ കേസെടുത്തു

Last Updated:

ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹിയായ വനിത‌, പ്രതിപക്ഷ നേതാവുമൊത്ത് നിൽക്കുന്ന ചിത്രം തെറ്റായ പരാമർശത്തോട് കൂടി ദുസൂചനയോടെ കൊടുത്തതാണ് കേസിന് ആസ്പദമായ സംഭവം

കെ എം ഷാജഹാൻ (image: facebook)
കെ എം ഷാജഹാൻ (image: facebook)
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തത്.
ഇതും വായിക്കുക: പൂർവവിദ്യാര്‍ത്ഥി സംഗമത്തിൽ കണ്ട കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നുകാട്ടിലുപേക്ഷിച്ചു; ഇപ്പോൾ രണ്ടാം ഭാര്യയെയും കൊന്നു
പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിനെയും ചേര്‍ത്ത് ഷാജഹാന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടി. വിവാദമായതിനെ തുടര്‍ന്ന് ഷാജഹാന്‍ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വെച്ചായിരുന്നു ഷാജഹാന്റെ പോസ്റ്റ്.
advertisement
ഇതും വായിക്കുക: പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ‌ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ; തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം
വി ഡി സതീശനൊപ്പം നിൽ‌ക്കുന്നത് പ്രവാസി അസോസിയേഷൻ നേതാവിന്റെ ഭാര്യയെന്നാണ് ഷാജഹാൻ പോസ്റ്റിൽ പറഞ്ഞത്. എന്നാൽ‌ കൂടുതൽ അന്വേഷണത്തിൽ ആ വനിത നേതാവിന്റെ ഭാര്യ അല്ലെന്ന് അരിയാൻ സാധിച്ചുവെന്നും ഈ സാഹചര്യത്തിൽ‌ ആ വനിതയോട് നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ഷാജഹാൻ വിശദീകരണ പോസ്റ്റിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ എം ഷാജഹാനെതിരെ കേസെടുത്തു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement