ഖുറാനിൽ ഒളിപ്പിച്ച് ജയിലിൽ സിം കാർഡ് കടത്താൻ ശ്രമം; PFI നേതാവിന്റെ ഭാര്യയ്ക്കും ഭാര്യാപിതാവിനും മകനുമെതിരേ കേസ്

Last Updated:

സൈനുദ്ദീനെ കാണാൻ എത്തിയപ്പോഴാണ് ബന്ധുക്കൾ ഖുറാൻ കൈമാറിയത്

വിയ്യൂർ അതിസുരക്ഷാ ജയിൽ
വിയ്യൂർ അതിസുരക്ഷാ ജയിൽ
തൃശ്ശൂർ: വിയൂർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് ഖുറാനിൽ സിം ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ഇടുക്കി പെരുവന്താനം സ്വദേശി ടി എസ് സൈനുദ്ദീനാണ് ബന്ധുക്കള്‍ സിം നൽകാൻ ശ്രമിച്ചത്. സൈനുദീന്റെ പിതാവ്, ഭാര്യ, മകൻ എന്നിവർക്ക് എതിരെ കേസ് എടുത്തു.
വിയ്യൂർ അതിസുരക്ഷ ജയിലില്‍ കഴിഞ്ഞ 31നാണ് സംഭവം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ്. സൈനുദ്ദീനെ കാണാൻ എത്തിയപ്പോഴാണ് ബന്ധുക്കൾ ഖുറാൻ കൈമാറിയത്. ജയിലിലെ സുരക്ഷ ജീവനക്കാർ നടത്തിയ പരിശോധനയിൽ മത ഗ്രന്ഥത്തിനകത്ത് ഒളിപ്പിച്ച സിം കണ്ടെത്തുകയായിരുന്നു. ‌
സൈനുദ്ദീന്റെ ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, പിതാവ് മുഹമ്മദ്ദ് നാസര്‍ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.
advertisement
സംഭവത്തില്‍ വിയ്യൂര്‍ പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വിയ്യൂര്‍ പോലീസ് എന്‍.ഐ.എയ്ക്ക് കൈമാറി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഖുറാനിൽ ഒളിപ്പിച്ച് ജയിലിൽ സിം കാർഡ് കടത്താൻ ശ്രമം; PFI നേതാവിന്റെ ഭാര്യയ്ക്കും ഭാര്യാപിതാവിനും മകനുമെതിരേ കേസ്
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement